എൽഡിസി പരീക്ഷ സൗജന്യ വെബിനാർ ഒരുക്കി തൊഴിൽ വീഥി-മനോരമ ഹൊറൈസൺ

Mail This Article
പിഎസ‌്സിയുടെ LDC പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി തൊഴിൽ വീഥിയും മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാറിൽ രണ്ടാമത്തേത് ഈ വരുന്ന ശനിയാഴ്ച. ഇംഗ്ലീഷ് വ്യാകരണവും പദസമ്പത്തും (Grammar and Vocabulary) മെച്ചപ്പെടുത്തുന്നതിന് സഹായകമായ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം ജനറൽ ഇംഗ്ലീഷിനെക്കുറിച്ച് ആഴത്തിലുള്ള അറിവ് ലഭിക്കുന്നതിനും വെബിനാർ സഹായപ്രദമായിരിക്കും. ഇംഗ്ലീഷ് വിഭാഗത്തിലെ ചോദ്യങ്ങളെ നേരിടാൻ സഹായകമായ മാർഗനിർദേശങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു. ഇംഗ്ലീഷ് വ്യാകരണം, പ്രയോഗങ്ങൾ, സാധ്യതാ ചോദ്യങ്ങൾ എളുപ്പത്തിൽ പഠിക്കാവുന്ന മാർഗങ്ങൾ തുടങ്ങിയവയ്ക്കു ക്ലാസ്സിൽ ഊന്നൽ നൽകും. LDC പരീക്ഷാകേന്ദ്രീകൃതമായ ക്ലാസ് മലയാളത്തിലാണ് അവതരിപ്പിക്കുന്നത്; എങ്കിലും എല്ലാവിധ മത്സരപ്പരീക്ഷകൾക്കും നിത്യജീവിതത്തിലും ഇത് ഗുണകരമാകും. പിഎസ‌്സി ആവർത്തിക്കുന്ന ചോദ്യങ്ങൾ പുതുമയാർന്ന രീതിയിൽ അവതരിപ്പിച്ച് ഓരോ തൊഴിലന്വേഷകനും ഉന്നത റാങ്ക് ജേതാവാകുവാൻ ഈ വെബിനാർ നിങ്ങളെ പ്രാപ്തനാക്കുന്നു. പ്രശസ്ത മത്സരപ്പരീക്ഷാ പരിശീലകനും ഗ്രന്ഥകാരനുമായ ഡോ.ബിറ്റർ സി മുക്കോലയ്ക്കലാണ് വെബിനാർ നയിക്കുന്നത്.
ഈ വരുന്ന ശനിയാഴ്ച, 2020 ജൂലൈ 25 , രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സൗജന്യ രജിസ്ട്രേഷനായി https://bit.ly/30qxUU2 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 80861 17808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കൂ.