സർട്ടിഫൈഡ് പാക്കേജിങ് എൻജിനീയർ പ്രോഗ്രാം ചെയ്യാം ചെന്നൈയിൽ; ബിടെക് ഉള്ളവർക്ക് അപേക്ഷിക്കാം
Mail This Article
×
കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്‌ഥാപനമായ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ചെന്നൈ ശാഖയിൽ ഒരുവർഷത്തെ സർട്ടിഫൈഡ് പാക്കേജിങ് എൻജിനീയർ പ്രോഗ്രാം നടത്തുന്നു. 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
Read Also : സിവിൽ സർവീസ് പ്രിലിംസിന് തലേന്ന് പിഎസ്‍സി പരീക്ഷ
വെബ് : www.iip-in.com. ഏതെങ്കിലും ബിടെക് ഉള്ളവർക്ക് അപേക്ഷിക്കാം. ജോലിയിലിരിക്കുന്നവർക്കും പങ്കെടുക്കാൻ കഴിയുംവിധം വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലുമാണ് ക്ലാസുകൾ. സമ്പർക്ക ക്ലാസുകൾ, ലാബ് പരിശീലനം, വ്യവസായ സന്ദർശനം എന്നിവയുമുണ്ട്. ആകെ കോഴ്സ് ഫീ 82,895 രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.