ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രസർവകലാശാലകളിലെ ബിരുദപ്രവേശനത്തിനു പൊതു കൗൺസലിങ് വന്നേക്കും. അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ആലോചന നടക്കുന്നതായി യുജിസി ഉദ്യോഗസ്ഥർ പറഞ്ഞു. 

Read Also : 15 സർക്കാർ നഴ്സിങ് സ്കൂളുകളിൽ പ്രവേശനം നേടാം

 

നിലവിൽ സിയുഇടി–യുജി പൊതു പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനമെങ്കിലും പ്രവേശനം ഓരോ സർവകലാശാലയും പ്രത്യേകം നടത്തുകയാണ്. പൊതുകൗൺസലിങ് നടപ്പാക്കുന്നതോടെ വിദ്യാർഥികളുടെയും സ്ഥാപനങ്ങളുടെയും അധികഭാരം കുറയുമെന്നാണു വിശദീകരണം. 

 

എന്നാൽ ഡൽഹി യൂണിവേഴ്സിറ്റിയും മറ്റും ഇതിനു കീഴിൽ വരുമോ എന്നു വ്യക്തമല്ല. പുതിയ അധ്യയനവർഷം ബിരുദ ക്ലാസുകൾ ഓഗസ്റ്റ് 16ന് അകം ആരംഭിക്കണമെന്നു സർവകലാശാലകൾക്കു യുജിസി നിർദേശം നൽകി. 

വിദ്യാർഥികൾ സ്ഥാപനം മാറുകയാണെങ്കിൽ ഫീസ് പൂർണമായി റീഫണ്ട് ചെയ്യണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ഇക്കാര്യത്തിൽ കഴിഞ്ഞ വർഷം നൽ‌കിയ മാർഗരേഖ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

 

Content Summary : UGC On Central University UG admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com