ADVERTISEMENT

കൊച്ചി: വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്പനികള്‍ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചിന്തിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. കുട്ടികള്‍ ഭാവിയുടെ പൗരന്മാരാണ്. നിങ്ങള്‍ക്ക് റിസ്‌ക് എടുക്കാനുള്ള ധൈര്യം കാണിക്കണം. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഞങ്ങള്‍ റിസ്‌ക് എടുത്തു. ഞങ്ങള്‍ അതില്‍ തന്നെ തുടര്‍ന്നു. രാഷ്ട്രീയക്കാരന്റെ ജീവിതം വളരെ റിസ്‌ക് പിടിച്ചതാണ്. ഇത് 2025 ആയി, തിരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. മത്സരിക്കണം, ജയിക്കണം. വലിയ റിസ്‌ക് ആണ്.' - ഷംസീര്‍ പറഞ്ഞു.

'ഇനി സീറ്റ് കിട്ടുമോ? അഥവാ കിട്ടിയാല്‍ ജയിക്കുമോ? എന്നാണ് എന്നെപ്പോലുള്ള രാഷ്ട്രീയക്കാരുടെ ചിന്ത. കേരളത്തില്‍ രാഷ്ട്രീയ കോട്ടകളില്ല. അതുകൊണ്ടാണ് റിസ്‌ക് എന്ന് പറഞ്ഞത്. കേരളത്തിലെ ശരാശരി വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം സര്‍ക്കാര്‍ ജോലിയാണ്. ഈ ചിന്താഗതി മാറണം. താന്‍ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന ആളാണ്. നിങ്ങള്‍ കമ്പനി തുടങ്ങണം, ബിസിനസ് തുടങ്ങണം. റിസ്‌ക് എടുത്തവര്‍ മാത്രമേ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളൂ എന്ന് നിങ്ങള്‍ മനസിലാക്കണം.'-വിദ്യാര്‍ത്ഥികളോട് സ്പീക്കര്‍ പറഞ്ഞു.

a-n-shamseer-speaker-of-kerala-legislative-assembly-the-future-summit-jain-university-tom-joseph
സ്പീക്കര്‍ എ.എന്‍ ഷംസീറും ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫും ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ വേദിയിൽ

വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കാന്‍ പുതിയ തലമുറ പഠിക്കേണ്ടതുണ്ട്. ഇന്ത്യന്‍ വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരണം. നമ്മുടെ കുട്ടികള്‍ സ്വയംപര്യാപ്തരാകണം. എട്ട് മണി മുതല്‍ 2 വരെ മതി പഠനം. ബാക്കിയുള്ള സമയം കുട്ടികളെ തൊഴില്‍ ചെയ്യാന്‍ പ്രേരിപ്പിക്കണം. നിങ്ങള്‍ ജോലിചെയ്തുണ്ടാക്കുന്ന പണം കൊണ്ട് വിദ്യാഭ്യാസം നേടുന്ന രീതി വരണം. ജെയിന്‍ യൂണിവേഴ്‌സിറ്റി ഇതില്‍ മാതൃകയാകണം. അങ്ങനെയായാല്‍  കാമ്പസ് കൂടുതല്‍ മെച്ചപ്പെടുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ഷംസീറിന്റെ വാക്കുകള്‍ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തത്.
വിവശവിവരങ്ങൾക്ക് : https://www.futuresummit.in/

English Summary:

Future is Entrepreneurship: Kerala Speaker's Inspiring Advice for Students at Summit 2025. Kerala Speaker Urges Students: Ditch Govt Jobs, Become Entrepreneurs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com