ADVERTISEMENT

സംസ്ഥാന ഡ്രഗ്‍സ് കൺട്രോൾ വകുപ്പ് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചതായി പലപ്പോഴും മുന്നറിയിപ്പു നൽകാറുണ്ട്. ഇത്തരത്തിൽ ചില മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചതിനെപ്പറ്റിയുള്ള വ്യക്തതയ്ക്കായി നിരവധി പേർ മനോരമ ഓൺലൈന്‍ ഫാക്ട് ചെക്ക് നമ്പറിലേയ്ക്ക് 8129100164 സന്ദേശം അയയ്ക്കുന്നുണ്ട്. വാസ്തവമറിയാം.

∙ അന്വേഷണം

പന്ത്രണ്ടോളം മരുന്നുകളുടെ ഒരു പട്ടികയ്ക്ക് ഒപ്പമാണ് ഈ മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടോ എന്ന ആശങ്കയുമായി നിരവധി പേരുടെ സന്ദേശം ഞങ്ങൾക്ക് ലഭിച്ചത്.

വിവിധ കമ്പനികളുടെ പാരാസെറ്റമോളും, പാന്റോപ്പും അടക്കം 12 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല; നിരോധിച്ച് കേരളം

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപ്രതികളും അവ തിരികെ വിതരണകാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണം. മരുന്നിന്റെ പേര്, ഉല്പാദകര്‍, ബാച്ച് നമ്പര്‍, ഉല്പാദിപ്പിച്ച തീയതി, കാലാവധി എന്ന ക്രമത്തില്‍ ചുവടെ

1) Aspirin Gastro Resistant Tablets IP 150 mg - Unicure India Ltd C-21, 22 & 23, Sector 3, Noida, District Gautam Budh Nagar, (UP) -201301 - APET934 - 02/2022 - 01/2024.

2) Paracetamol Tablets IP 500mg - GENO Pharmaceuticals Pvt. Ltd., KIADB, Honaga, Balagavi- 591113 - PP132043 - 05/2022 - 04/2026.

3) Paracetamol Tablets IP ( Paraband -500) - Danish Health Care (P) Ltd., 76/27-28, Industrial Estate, Maxi Road, Ujjain - 456 010 - PDN23006 -  01/2023 - 12/2024.

4) Tramadol Hydrochloride & Acetaminophen Tablets USP (ERADOL-P) - Jineka Healthcare Pvt. Ltd,15, Sec- 6B, IIE, Ranipur, Haridwar-249 403-(U K)       - JT-2304286 - 04/2023 -03/2025.

5) Clopidogrel & Aspirin Capsules (75 Mg/150 mg) - Mascot Health Series Pvt. Ltd, PIot No: 79.80. Sector-6A. llE. Sidcul. Haridwar-249403  - MC221205 - 12/2022 - 11/2024.

6) Sevelamer Carbonate Tablets 400mg (Selamer-400) - Mascot Health Series Pvt. Ltd,Plot No.79,80.Sec-6A, IIE, SIDCUL, Haridwar-249 403. Utharakhand - MT226124B - 12/2022 - 11/2024.

7) Pantoprazole Gastro - Resistant Tablets I.P 40 mg (Pantop 40) - Aristo Pharmaceuticals Pvt Ltd, Plot Nos: 2040-46, N H 10, Bhagey Khola, P O Majhitar , East Sikkim -737136 - SPB230255 - 02/2023 - 07/2025.

8) Levocetirizine Hydrochloride and Montelukast Sodium Tablets I.P (UVNIL MONT) -  Ravenbhel Healthcare Pvt Ltd.,16-17, EPIP, SIDCO, Kartholi, Bari Brahmana, Jammu-181133 - 249222004 - 09/2022 - 08/2024.

9) Methylprednisolone Tablets IP, Coelone-8 - Vapi Care Pharma Pvt. Ltd, Plot No. 225/3, GIDC, Near Morarji Circle, Vapi - 396195,Gujarat, India - VGT 220187 - 12/2022 - 11/2024.

10) Montelukast Sodium and Levocetirizine HCI IP Tablets  (LEEVAZ-M) - Areete Life Science Pvt. Ltd, Plot No.5, Sri Sapthagiri Gardens, Kayarambedu, Guduvanchery-603202 - AT204G22 - 07/2022 - 06/2024.

11) Ibuprofen and Paracetamol Tablets IP (ALKEMFLAM) - Shiva Biogenetic Laboratories Pvt. Ltd, Village Manpura, Baddi, Dist.Solan(H.P) - 174101 - MT23004SL - 02/2023 - 01/2026.

12) Cilnidipine Tablets I.P 20mg - Unimarck Health Care Ltd, Plot No. 24,25,37, Sector 6A, SIDCUL, Haridwar - 249 403 , (Uttarakhand) - UGT22283 - 02/2022 - 01/2024.

ഈ വിവരങ്ങളാണ് പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. പലരുടെയും നിത്യാപയോഗ മരുന്നുകളിൽ ഉൾപ്പെട്ട പാരസെറ്റാമോൾ, പാന്റോപ്രസോൾ, ആസ്പിരിൻ എന്നിവയടങ്ങിയ പട്ടികയാണ് പ്രചരിക്കുന്നത്.

ഈ മരുന്നുകളുടെ നിരോധനം സംബന്ധിച്ച് അറിയിപ്പുകൾ എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്നറിയാൻ ആദ്യം തന്നെ ഞങ്ങൾ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. 

പ്രചരിക്കുന്ന ലിസ്റ്റിലെ മരുന്നുകളുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട്  ഞങ്ങൾക്ക് ലഭിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധന ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്ന് ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്തു നിരോധിച്ചതായി അറിയിക്കുന്നു. പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപ്രതികളും അവയെല്ലാം തിരികെ വിതരണകാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ എന്ന  അറിയിപ്പോടെയാണ് നിരോധിച്ച വിവിധ ബാച്ചുകളിലെ മരുന്നുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. 

medicine

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനാൽ സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയ ഈ മരുന്നുകളെ സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ  സംസ്ഥാന ഡ്രഗ്സ് കൺട്രോളർ (ഇൻചാർജ്) സുജിത് കുമാറുമായി സംസാരിച്ചു. 

ഓരോ മാസവും സംസ്ഥാന ഡ്രഗ്‍സ് കൺട്രോൾ വിഭാഗത്തിന്റെ നേത‍ൃത്വത്തിൽ മാർക്കറ്റിൽ നടത്തുന്ന പരിശോധനയിൽ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയ മരുന്നുകളാണ് പ്രചരിക്കുന്ന ലിസ്റ്റിലുള്ളതെന്ന് ഡ്രഗ്സ് കൺട്രോളർ (ഇൻചാർജ്) മനോരമ ഓൺലൈൻ ഫാക്ട് ചെക്കിനോട് വ്യക്തമാക്കി. നിശ്ചിത  ബാച്ചുകളിലെ മരുന്നുകളാണ് പലപ്പോഴും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്നത്. എന്നാൽ ഇതേ മരുന്നുകളുടെ  മറ്റ് ബാച്ചുകൾ ഉപയോഗപ്രദവുമാണ്. ഉപയോഗശൂന്യമെന്ന് കണ്ടെത്തുന്ന ബാച്ച് മരുന്നുകൾ മാത്രമാണ് നിരോധിക്കുന്നത്. മറ്റ് ബാച്ചുകളുടെയും കമ്പനികളുടെയും ഇതേ മരുന്നുകൾക്ക് നിരോധനമില്ല. അദ്ദേഹം പറഞ്ഞു.

ഇതിൽ നിന്ന് പട്ടികയിലുള്ള നിരോധിച്ച എല്ലാ മരുന്നുകളുടെയുമൊപ്പം സൂചിപ്പിച്ചിട്ടുള്ള കമ്പനികളുടെ നിശ്ചിത ബാച്ചിലെ മരുന്നുകൾക്ക് മാത്രമാണ് നിരോധനം എന്ന് വ്യക്തമായി. 

∙ വാസ്തവം

പാരസെറ്റാമോൾ ഉൾപ്പെടെയുള്ള മരുന്നുകളിൽ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ നിശ്ചിത ബാച്ചുകളിലെ മരുന്നുകൾക്ക് മാത്രമാണ് നിരോധനമുള്ളതെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കി. മറ്റ് ബാച്ചുകളിലെ ഇതേ മരുന്നുകൾ ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളില്ല എന്ന് അദ്ദേഹം വിശദീകരിച്ചു. പാരസെറ്റാമോൾ ഉൾപ്പെടെയുള്ള പട്ടികയിലുള്ള മരുന്നുകൾ പൂർണ്ണമായും നിരോധിച്ചു എന്ന അവകാശവാദം തെറ്റിദ്ധാരണാജനകമാണ്. 

English Summary:Only certain batches of drugs found to be substandard are banned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com