തകർപ്പൻ ലുക്കിൽ പുതിയ ഹോണ്ട സിറ്റി, അവതരണം മാർച്ച് 16ന്
Mail This Article
ഹോണ്ടയുടെ മിഡ് സൈസ് സെഡാൻ സിറ്റിയുടെ പുതിയ പതിപ്പ് അടുത്ത മാസം വിപണിയിലെത്തും. കഴിഞ്ഞ വർഷം തായ്‍ലൻഡിൽ അവതരിപ്പിച്ച കാർ മാർച്ച് 16 ന് ഇന്ത്യൻ വിപണിയിലെത്തും. കൂടുതൽ സ്റ്റൈലിഷായി പ്രീമിയം ലുക്കിലെത്തുന്ന കാറിൽ നിരവധി പുതിയ ഫീച്ചറുകളുമുണ്ട്.
സിവിക്, അക്കോഡ് തുടങ്ങിയ വാഹനങ്ങളോട് സാമ്യമുള്ള രൂപമാണ് പുതിയ സിറ്റിക്ക്. നിലവിലെ മോഡലിനെക്കാൾ 100 എംഎം നീളവും 53 എംഎം വീതിയുമുണ്ട് പുതിയതിന്. വലുപ്പം കൂടിയ ബംബർ, ഗ്രിൽ എന്നിവയുണ്ട്. കൂടാതെ എൽഇഡി ഹെഡ്‌ലാംപ്, ഫോഗ്‌ലാംപ്, ടെയിൽ ലാംപ് എന്നിവയുമുണ്ട്.
പ്രീമിയം ഫീലുള്ള ഇന്റീരിയറാണ്. ഡിജിറ്റൽ ഇൻ്ട്രുമെന്റ് കൺസോൾ, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിറ്റം, മികച്ച സീറ്റുകൾ എന്നിവയും പുതിയ മോഡലിനുണ്ട്. നിലവിലെ പെട്രോൾ, ഡീസൽ എൻജിനുകളുടെ ബിഎസ് 6 മോഡലുകൾ കൂടാതെ പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനും ഒരു ഹൈബ്രിഡ് പതിപ്പും ഇത്തവണ എത്തുമെന്നാണ് സൂചന. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഹൈബ്രിഡ് മോഡല്‍ ഒരുങ്ങുന്നത്.
English Summary: New Honda City in March 16