ADVERTISEMENT

സിനിമയിൽ തിരിച്ചു വരവിന് തയാറെടുക്കുകയാണ് തെന്നിന്ത്യൻ താരം ചിമ്പു. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് സമ്മാനം നൽകിയിരിക്കുകയാണ് അമ്മ ഉഷ രാജേന്ദ്രൻ. താരത്തിന്റെ സ്വപ്ന വാഹനമായ മിനി കൂപ്പർ കൺട്രിമാനാണ് അമ്മ സമ്മാനമായി നൽകിയത്.

സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ഈശ്വരനാണ് ചിമ്പുവിന്റെ പുതിയ ചിത്രം. കൂടാതെ രണ്ടു ചിത്രങ്ങൾ അടുത്ത വർഷം തിയറ്ററുകളിലെത്തും. ചിമ്പു നിരവധി ഗെറ്റപ്പുകളിലെത്തുന്ന ഈശ്വരൻ എന്ന ചിത്രത്തിനായി താരം 30 കിലോ കുറച്ചിരുന്നു.

മിനിയുടെ നിരയിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് കൺട്രിമാൻ. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് കൺട്രിമാന് കരുത്തേകുന്നത്. 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.5 സെക്കന്റുകൾ മാത്രം വേണ്ടിവരുന്ന കാറിന്റെ എക്സ് ഷോറൂം വില 38.50 ലക്ഷം രൂപയാണ്. 

English Summary: Simbu's mom Usha gifts him his Dream Car

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com