ADVERTISEMENT

വിദേശ വാഹന ബ്രാൻഡുകൾ കണ്ണുംനട്ടിരിക്കുന്ന വിപണികളിൽ പ്രധാനപ്പെട്ടവയിൽ ഒന്നാണ് ഇന്ത്യ. ലോകത്തിലെ മികച്ച വാഹന‍ നിർമാതാക്കളിൽ ഭൂരിഭാഗവും ഇന്ന് ഇന്ത്യയിൽ ഉണ്ട്. കാലങ്ങൾക്കു മുൻപേ ഇന്ത്യൻ വിപണിയിലെത്തി ഏറെ വൈകാതെ പിൻവലിയേണ്ടി വന്ന വാഹന നിർമാതാക്കളാണ് പ്യുഷൊ.

യൂട്ടിലിറ്റി വാഹനങ്ങൾക്ക് ഇന്ത്യയിൽ ലഭിച്ച വലിയ സ്വീകാര്യത അടിസ്ഥാനപ്പടുത്തിയാകണം, ഇന്ത്യയിൽ പ്യുഷൊ വീണ്ടും ഒരു പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ. പ്യുഷൊയുടെ മാതൃകമ്പനിയായ പിഎസ്എ ഗ്രൂപ്പ് സിട്രോൺ ഇന്ത്യൻ അവതരിപ്പിച്ചത് അടുത്തിടെയാണ്. സിട്രോണിന് പിന്നാലെ പ്യുഷൊയെയും കമ്പനി ഇന്ത്യയിൽ എത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം.

അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ഇഷ്ട വാഹനമായ ‘പ്യുഷൊ എക്സ്പെർട്ട്’ എന്ന മോഡലിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നു. ഹിമാചൽപ്രദേശിലും പരിസരങ്ങളിലുമാണ് ഈ യൂട്ടിലിറ്റി വാൻ പാപ്പരാസികളുടെ കണ്ണുകളിൽ പതിഞ്ഞത്.

അടുത്തിടെ ഇന്ത്യയിലെത്തിയ ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോൺ ജംപി എന്ന പേരിൽ റീ ബാഡ്ജ് ചെയ്ത് വിൽക്കുന്ന മോഡലാണ് പ്യുഷൊ എക്സ്പെർട്ട് എന്നതിനാൽ പരീക്ഷണ ഓട്ടം നടത്തുന്ന യൂട്ടിലിറ്റി വാൻ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് വാഹനപ്രേമികൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഏതു ബ്രാൻഡിന് കീഴിലാണ് വാഹനം അവതരിപ്പിക്കുന്നത് എന്ന് വ്യക്തമല്ല. 

1.6 ലീറ്റർ മുതൽ 2.0 ലീറ്റർ വരെ ശ്രേണിയിലുള്ള ഡീസൽ എൻജിനുകൾ ഉള്ള എക്സ്പെർട്ടിന്റെ ഇലക്ട്രിക് വകഭേദമായ ഇ–എക്സ്പെർട്ടും അടുത്തിടെയാണ് യൂറോപ്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. 1995ല്‍ പ്രീമിയർ ഓട്ടമൊബീൽസ് ലിമിറ്റഡുമായി സഹകരിച്ച് ഇന്ത്യൻ വിപണിയിലെത്തിയെങ്കിലും 3 വർഷത്തിനുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കാനായിരുന്നു കമ്പനിയുടെ വിധി.

English Summary: Peugeot Expert Spotted Testing in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com