ADVERTISEMENT

‘കടുവ’ സൂപ്പർഹിറ്റ് ആയതിനു പിന്നാലെ വോൾവോ എക്സ്‌സി 60 സ്വന്തമാക്കി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം.50 കോടി ക്ലബും കടന്ന മുന്നേറുന്ന ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പർഹിറ്റുകളിലൊന്നായി മാറുകയാണ്. വോൾവോയുടെ ഹൈബ്രിഡ് എസ്‍യുവിയാണ് എക്സ്‌സി 60. പൃഥ്വിരാജിന്റെ ‘ആദം ജോൺ’ എന്ന ചിത്രത്തിന്റെ സംവിധായകനായ ജിനു ലണ്ടൻ ബ്രിഡ്ജ്, ആദം ജോൺ, മാസ്റ്റേഴ്സ്, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ്.

വോൾവോ എക്സ് സി 60

ഹൈടെക് സാങ്കേതിക വിദ്യ, സുഖകരമായ യാത്ര, കൂടുതൽ സുരക്ഷ എന്നിവ ഒത്തിണക്കിയ വോൾവോയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് എക്സ്‌‌സി 60. യാത്രക്കാർക്കു മാത്രമല്ല, സൈക്കിൾ, കാൽനട യാത്രക്കാരടക്കമുള്ളവർക്കും സംരക്ഷണം ഉറപ്പു വരുത്തുന്ന സംവിധാനം, എമർജൻസി ബ്രേക്കിങ് തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങളുണ്ട് വോൾവോ എക്സ്‌സി–60ൽ.

പെട്രോൾ മൈൽഡ് ഹൈബ്രിഡ് എൻജിനാണ് വാഹനത്തിൽ. 2.4 ലീറ്റർ ടർബോ ചാർജ്ഡ് 5 സിലിണ്ടർ എൻജിന് 250 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.9 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 180 കിലോമീറ്ററാണ്. 65.90 ലക്ഷം രൂപയാണ് വോൾവോ എക്സ്‌സി 60യുടെ എക്സ്ഷോറൂം വില.

English Summary: Kaduva Script Writer Jinu V Abraham Bought Volvo XC 60

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com