ഹിമാലയം കയറാൻ ‘ഗൊറില’! പുതിയ ബൈക്കുമായി എൻഫീൽഡ്
Mail This Article
ഗൊറില 450 എന്ന പേര് ട്രേഡ് മാർക്ക് റജിസ്ട്രേഷൻ നടത്തി റോയൽ എൻഫീൽഡ്. 450 സിസി പ്ലാറ്റ്ഫോമിൽ റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന അഞ്ചു മോഡലുകളിൽ ഒന്നായിരിക്കും ഗൊറില എന്നാണ് കരുതുന്നത്. ഉടൻ വിപണിയിലെത്തുമെന്ന് കരുതുന്ന ഹിമായൻ 450ന്റെ പേരായിരിക്കുമോ ഗൊറില എന്ന് വ്യക്തമല്ല.
ഹിമാലയൻ 450ന്റെ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നിലവിലെ ഹിമാലയനുമായി ഏറെ സാമ്യമുണ്ട് പുതിയ ബൈക്കിന്. എൽഇഡി ഹെഡ്‌ലാംപ്, സ്മോക്ക്ഡ് വിൻഡ് ഷീൽഡ്, ഡേർട്ട് ബൈക്ക് ശൈലിയിലുള്ള ഉയർന്ന ഹാൻഡിൽ ബാർ, അപ് സൈഡ് ഡൗൺ ഫോർക്ക്, പുതിയ സിംഗിൾ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ് സീറ്റുകൾ എന്നിവ ബൈക്കിനുണ്ട്.
നിലവിലെ ഹിമാലയനെക്കാൾ വലുപ്പം കൂടിയ ഇന്ധനടാങ്കായിരിക്കും പുതിയ ബൈക്കിന്. എൻഫീൽഡിന്റെ ആദ്യത്തെ ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ 450 എൻജിനാണ് പുതിയ ബൈക്കിൽ. 40 ബിഎച്ച്പി കരുത്തും 40 എൻഎം ടോർക്കും 6 സ്പീഡ് ഗിയർ ബോക്സും ബൈക്കിനുണ്ടാകും.
English Summary: Royal Enfield Guerrilla 450 name trademark filed