ADVERTISEMENT

2023 ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക സ്‌പോണ്‍സര്‍ സ്ഥാനം സ്വന്തമാക്കി നിസാന്‍. ഇത് തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് നിസാന്‍ ഐസിസിയുമായുള്ള സഹകരണം തുടരുന്നത്. ക്രിക്കറ്റ് ആവേശത്തിനൊപ്പം ആര്‍പുവിളിക്കാന്‍ നിസാൻ മാഗ്‌നൈറ്റ് കുറോയുടെ പ്രത്യേക എഡിഷനും നിസാന്‍ മോട്ടോര്‍ ഇന്ത്യ പുറത്തിറക്കാന്‍ ഒരുങ്ങി കഴിഞ്ഞു. പുതിയ വാഹനത്തിന്റെ ബുക്കിങ്ങും കമ്പനി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

 

ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് നടക്കുക. ഇന്ത്യയില്‍ ജനപ്രിയമായ ക്രിക്കറ്റിന്റെ ലോകപതിപ്പിന്റെ ഔദ്യോഗിക വാഹനമായി മാറിയിരിക്കുകയാണ് നിസാന്‍. മത്സരം നടക്കുന്ന സ്‌റ്റേഡിയങ്ങളില്‍ അടക്കം നിസാന്‍ വാഹനങ്ങള്‍ ഉണ്ടാകും. 

 

ഇന്ത്യക്കാരുടെ ക്രിക്കറ്റ് ജ്വരത്തെക്കുറിച്ച് അറിയാവുന്ന നിസാന്‍ ലോകകപ്പ് ട്രോഫിയുമായി പ്രധാന നഗരങ്ങളില്‍ പര്യടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധആന ഷോപ്പിങ് മാളുകളില്‍ ക്രിക്കറ്റ് ലോകകപ്പിന്റെ പ്രചാരണത്തിനു വേണ്ടി ത്രി ഡി മോഡലുകളും പ്രദര്‍ശിപ്പിക്കും. ലോകകപ്പ് ട്രോഫിയുടെ പര്യടനത്തിനിടെ ആരാധകര്‍ക്ക് ട്രോഫിയുമായി 360 ഡിഗ്രി ചിത്രമെടുക്കാന്‍ അവസരമുണ്ടാവും. നിസാന്‍ മാഗ്നെറ്റുമായി സെല്‍ഫിയെടുത്ത് പങ്കുവെക്കുന്ന ഭാഗ്യശാലികള്‍ക്ക് ലോകകപ്പ് മത്സരത്തിന്റെ ടിക്കറ്റ് ലഭിക്കുകയും ചെയ്യും. 

 

ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരാവുന്നതിന്റെ ആവേശം നിസാന്‍ മോട്ടോര്‍ ഇന്ത്യ എംഡി രാകേഷ് ശ്രീവാസ്തവയും മറച്ചുവെച്ചില്ല. 'ഒരിക്കല്‍ കൂടി എല്ലാ ഐസിസി ടൂര്‍ണമെന്റുകളുടേയും ഔദ്യോഗിക പങ്കാളിയാവാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് നിസാന്‍. ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഔദ്യോഗിക കാര്‍ നിസാന്‍ മാഗ്നൈറ്റായിരിക്കും. ടൂര്‍ണമെന്റിലാകെ കാണികളെ ആവേശത്തിലാക്കാന്‍ പല പദ്ധതികളും ഞങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ട് ' എന്നാണ് രാകേഷ് ശ്രീവാസ്തവ പ്രതികരിച്ചത്. 

 

നിസാന്‍ മാഗ്നൈറ്റിന്റെ എല്ലാ പതിപ്പുകളുടേയും സുരക്ഷാ സൗകര്യങ്ങളും കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം എന്നിവയായിരിക്കും ലഭ്യമാവുന്ന സുരക്ഷാ സൗകര്യങ്ങള്‍. ഇതിനു പുറമേ മുതിര്‍ന്ന യാത്രികര്‍ക്ക് നിസാന്‍ മാഗ്നൈറ്റിന് 4 സ്റ്റാര്‍ സുരക്ഷാ റേറ്റിങും ലഭിച്ചിട്ടുണ്ട്.

 

English Summary: Nissan Magnite 1.0 AMT Kuro Edition Teased; Bookings Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com