ADVERTISEMENT

നെക്സോണിന് പിന്നാലെ സഫാരിയുടെയും ഹാരിയറിന്റെയും പുതിയ മോഡലുകളുമായി ടാറ്റ എത്തുന്നു. പുതിയ മോഡലിന്റെ ബുക്കിങ് ഒക്ടോബർ 6 മുതൽ ആരംഭിക്കും. ഏറെ രൂപമാറ്റങ്ങളുമായി ഈ മാസം തന്നെ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ മോഡലുകളുടെ ടീസർ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

 

tata-harrier

വലുപ്പം കൂടിയ ഗ്രിൽ, ഗ്രില്ലിൽ ബോഡി കളേർഡ് ഇൻസേർട്ടുകൾ, സ്പ്ലിറ്റ് ഹെഡ്‌ലാംപ് എന്നിയുണ്ട് സഫാരിയിൽ. ഹാരിയറിന്റെ മുൻഭാഗം ടീസർ വിഡിയോയിൽ വെളിപ്പെടുത്തിയിട്ടില്ല. നെക്സോണിന് സമാനമായ കണക്റ്റിങ് ഡേടൈം റണ്ണിങ് ലാംപും ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്ററുകളുമുണ്ട്. ഇരു എസ്‍യുവികൾക്കും വ്യത്യസ്തമായി മുൻഭാഗമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഇന്റീരിയറിലും ഏറെ മാറ്റങ്ങളുണ്ടാകും. നെക്സോണിനെപ്പോലെ വലുപ്പം കൂടിയ ഇൻഫോടെയിന്‍മെന്റ് സിസ്റ്റവും മികച്ച സീറ്റുകളും കൂടുതൽ ഫീച്ചറുകളും പ്രതീക്ഷിക്കാം. എൻജിനിൽ കാര്യമായ മാറ്റങ്ങൾ വരാൻ സാധ്യതയില്ല. രണ്ടു ലീറ്റർ ഡീസൽ എൻജിനും ആറ് സ്പീഡ് ഓട്ടമാറ്റിക്ക്, മാനുവൽ ഗിയർബോക്സുകൾ പ്രതീക്ഷിക്കാം.

 

English Summary: Tata Harrier, Safari Facelifts Teased, Bookings open October 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com