ADVERTISEMENT

സ്കോഡയുടെ എസ്‍യുവി കുഷാക്കിന്റെ 5 സ്റ്റാർ സുരക്ഷയിൽ നടനും സംവിധായകനുമായ രാജേഷ് മാധവൻ. മഹേഷിന്റെ പ്രതികാരത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച രാജേഷ് മാധവൻ തൊണ്ടിമുതലും ദൃക്സാക്ഷിയും കുമ്പളങ്ങി നൈറ്റസ് തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയാണ് രാജേഷ് മാധവൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ആദ്യം സംവിധാന സംരംഭം പെണ്ണും പൊറാട്ടും റീലീസിന് തയ്യാറെടുക്കുന്നു.

കുഷാക്കിന്റെ 1.5 സ്റ്റൈൽ ടിഎസ്ഐ ഓട്ടമാറ്റിക് മോഡലാണ് രാജേഷ് മാധവന്റെ പുതിയ വാഹനം. കൊച്ചിയിലെ ഇവിഎം സ്കോഡയിൽ നിന്നാണ് വാഹനം വാങ്ങിയത്. സ്കോഡയുടെ കുഷാക്കിന്റെ സ്റ്റൈലും സുരക്ഷയുമാണ് ഏറെ ആകർഷിച്ചതെന്ന് താരം പറഞ്ഞു.

ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടിയ വാഹനമാണ് കുഷാക്. സ്കോഡ 2.0 പ്രോജക്ടിന്റെ ഭാഗമായി പുറത്തിറങ്ങിയ ആദ്യ വാഹനമാണ് കുഷാക്. എം ക്യു ബി എ സീറോ – ഇൻ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ വാഹനമാണിത്. കുഷാക്കിന്റെ 1.5 ലീറ്റർ മോഡലാണ് നടൻ വാങ്ങിയത്. 110 കിലോവാട്ട് കരുത്തുള്ള വാഹനത്തിൽ 7 സ്പീഡ് ഡിഎസ്‍ജി ഗിയർബോക്സാണ് ഉപയോഗിക്കുന്നത്. ഏകദേശം 19.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

ഇതു കൂടാതെ ഒരു ലീറ്റർ ടിഎസ്‌ഐ പെട്രോള്‍ എൻജിനും കുഷാക്കിനുണ്ട്. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സാണ് ഇതിൽ ഉപയോഗിക്കുന്നത്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനൊപ്പം ഏഴു സ്പീഡ് ഡി എസ് ജി ഗീയർബോക്സ് കൂടാതെ മാനുവൽ ഗിയർബോക്സുമുണ്ട്. ഏകദേശം 11.99 ലക്ഷം രൂപ മുതൽ 19.89 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

English Summary:

Actor Director Rajesh Madhavan Bought Skoda Kushaq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com