ADVERTISEMENT

ഇന്ത്യൻ വാഹന വിപണിയിൽ ചരിത്രമാകാനുള്ള കുതിപ്പിലാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. സ്ലാവിയയും കുഷാഖും തെളിച്ച വഴിയിലൂടെ കൈലാഖിനെ കൂടി കൂട്ടുപിടിച്ചാണ് സ്‌കോഡയുടെ മുന്നോട്ടുള്ള പ്രയാണം. ബുക്കിങ് ആരംഭിച്ച് പത്തു ദിവസത്തിനുള്ളിൽ തന്നെ കൈലാഖ് ബുക്ക് ചെയ്തത്  പതിനായിരത്തിലധികം പേരാണെന്ന് കേൾക്കുമ്പോൾ തന്നെ ഊഹിക്കാമല്ലോ സ്‌കോഡയുടെ ഈ കോംപാക്ട് എസ് യു വി ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ തന്നെ എത്തിയതാണെന്ന്. 

2024 ഡിസംബർ രണ്ടിനാണ് കൈലാഖിന്റെ പ്രീ ബുക്കിങ് ആരംഭിച്ചത്. ഡിസംബർ 12 ആയപ്പോഴേക്കും പതിനായിരത്തിലധികം പേരാണ് ഈ വാഹനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. കൈലാഖിന്റെ വില തന്നെയാണ് വാഹനത്തിന് ഇത്രയേറെ സ്വീകാര്യത നൽകിയതെന്നു പറയാം. 7.49 ലക്ഷം രൂപയിലാരംഭിക്കുന്ന ഈ കുഞ്ഞൻ എസ് യു വിയുടെ ഉയർന്ന മോഡലിന് 14.40 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. കൂടാതെ അത്യാധുനിക ഫീച്ചറുകളും സുരക്ഷയും നിർമാണ നിലവാരവും കൂടിയാകുമ്പോൾ കൈലാഖ് സ്‌കോഡയ്ക്ക് അഭിമാനമാകുമെന്നു ഉറപ്പാണ്. വാഹനത്തിന്റെ ഡെലിവറി 2025 ജനുവരി 27 നു ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. 

കൈലാഖും മോഡലുകളും

കൈലാഖിന്റെ എന്‍ട്രി ലെവല്‍ മോഡലാണ് ക്ലാസിക്. ആറ് എയര്‍ബാഗുകള്‍, മാനുവല്‍ ഡേ/നൈറ്റ് ഐആര്‍വിഎം, സെന്‍ട്രല്‍ ലോക്കിങ്, കുട്ടി സീറ്റുകള്‍ക്ക് ISOFIX ആങ്കറുകള്‍, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, അഡ്ജസ്റ്റബിള്‍ ഹെഡ് റെസ്റ്റ്, ഓട്ടോ എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ്, മാനുവല്‍ ഏസി, റിയര്‍ എസി വെന്റുകള്‍, പവര്‍ വിന്‍ഡോസ്, മുന്നില്‍ സെന്റര്‍ ആംറെസ്റ്റ്, അനലോഡ് ഡയല്‍ വിത്ത് എംഐഡി, 12വോള്‍ട്ട് ചാര്‍ജിങ് സോക്കറ്റ്, ഫാബ്രിക്ക് സീറ്റുകള്‍, പവേഡ് വിങ് മിററുകള്‍, 4 സ്പീക്കറുകള്‍ എന്നിങ്ങനെ പോവുന്നു ഫീച്ചറുകളുടെ പട്ടിക. അലോയ് വീലിനു പകരം 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ നല്‍കിയിരിക്കുന്നു. മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമുള്ള കൈലാഖ് മോഡലായ ക്ലാസിക്കിന്റെ വില ആരംഭിക്കുന്നത് 7.89 ലക്ഷം രൂപ മുതല്‍.

ക്ലാസിക്കിന്റെ അടുത്ത മോഡലാണ് സിഗ്‍നേച്ചര്‍. ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ടിപിഎംഎസ്, പിന്നില്‍ ഡിഫോഗര്‍, ക്രോം ഗാര്‍ണിഷ്, എസി വെന്റുകള്‍, യുഎസ്ബി ടൈപ് സി പോട്ട്, സ്റ്റീറിങ് മൗണ്ടഡ് കണ്‍ട്രോള്‍, പിന്നില്‍ പാഴ്‌സല്‍ ഷെല്‍ഫ്, രണ്ട് ട്വീറ്ററുകള്‍, ക്രോം ഗാര്‍ണിഷ് എസി വെന്റുകള്‍ എന്നിവയാണ് അധിക ഫീച്ചറുകള്‍. 16 ഇഞ്ച് അലോയ് വീലുകള്‍. ക്ലാസിക്കിലേതു പോലെ സിഗ്നേച്ചറിലും മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് സ്‌കോഡ നല്‍കിയിട്ടുള്ളത്. വില 9.59 ലക്ഷം മുതല്‍.

സിഗ്‍നേച്ചര്‍ പ്ലസില്‍ 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പിന്നില്‍ സെന്റര്‍ ആംറെസ്റ്റ്, ഡിജിറ്റല്‍ ഡയല്‍, ഓട്ടോ എസി, പവര്‍ ഫോള്‍ഡിങ് മിററുകള്‍, ക്രൂസ് കണ്‍ട്രോള്‍, ഡാഷ് ഇന്‍സര്‍ട്ടുകള്‍, പാഡില്‍ ഷിഫ്‌റ്റേഴ്‌സ്, ലെതര്‍ റാപ്പ്ഡ് സ്റ്റീറിങ് എന്നിവയാണ് അധിക ഫീച്ചറുകള്‍. ഈ വകഭേദം മുതല്‍ മാനുവല്‍ട്രാന്‍സ്മിഷനൊപ്പം ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യമാണ്. വില 11.40 ലക്ഷം മുതല്‍.

കൈലാഖിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ പ്രസ്റ്റീജില്‍ കൂടുതല്‍ വലിയ 17 ഇഞ്ച് അലോയ് വീലുകളാണുള്ളത്. ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, റിയര്‍ വൈപ്പര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പവേഡ് സണ്‍റൂഫ്, ലെതറൈറ്റ് അപ്പോള്‍സ്ട്രി, പവേഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് അധികമായി വരുന്ന ഫീച്ചറുകള്‍. വില 13.35 ലക്ഷം മുതല്‍ ആരംഭിക്കുന്നു.

English Summary:

Skoda Kylaq takes India by storm! This affordable compact SUV has garnered over 10,000 bookings in just 10 days. Learn about its features, pricing, and why it's set to conquer the Indian roads.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com