മരിയൻ തീർഥാടനം ഭക്തിസാന്ദ്രമായി

Mail This Article
ലണ്ടൻ ∙ വിശുദ്ധ ഔസേപ്പിതാവിന്റെയും വിശുദ്ധ ജോൺ പോൾ രണ്ടാമന്റയും നാമധേയത്തിലുള്ള ലണ്ടൻ ആൻഡ് കെന്റ് ക്നാനായ മിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ മരിയൻ തീർഥാടനം ശനിയാഴ്ച വെസ്റ്റ് ഗ്രീൻസ്റ്റഡിൽ ഉള്ള അവർ ലേഡി ഓഫ് കൺസലേഷൻ ചർച്ചിൽ ജപമാലയോടെ ആരംഭിച്ചു. തുടർന്ന് ഫാദർ ജോഷി കൂട്ടുങ്കൽന്റെയും ഫാദർ ജിബിൻ പറയടിയുടെയും കാർമികത്വത്തിൽ ഭക്തിസാന്ദ്രമായ പരിശുദ്ധ കുർബാനയും, പ്രദക്ഷിണവും, ആരാധനയും നടത്തപ്പെട്ടു.
തുടർന്നു ഹോർഷം ക്നാനായ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഈ തീർഥാടനം മരിയൻ ഭക്തി വളർത്തുന്നതിനും, ലണ്ടനിലും കെന്റിലുമുള്ള ക്നാനായ കുടുംബങ്ങളുടെ കൂട്ടായ്മ വർധിപ്പിക്കുന്നതിനതിനും സഹായകമായി. തീർഥാടനത്തിന് ഹോർഷം ക്നാനായ യൂണിറ്റിനോടൊപ്പം കമ്മറ്റി അംഗങ്ങൾ, കൈക്കാരൻമാർ എന്നിവർ നേതൃത്വം നൽകി.