മ്യൂണിക്കിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറി; 20 പേർക്ക് പരുക്ക്

Mail This Article
മ്യണിക്∙ ജർമനിയിലെ മ്യൂണിക്കിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറിയതിനെ തുടർന്ന് കുട്ടികളുൾപ്പെടെ 20 പേർക്ക് പരുക്ക്. ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പൊലീസ്.ബവേറിയൻ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിൽ രാവിലെയാണ് അപകടമുണ്ടായത്. മിനി കൂപ്പറെന്ന് പറയപ്പെടുന്ന കാര്‍ വെര്‍ഡി ട്രേഡ് യൂണിയനില്‍ നിന്നുള്ള തൊഴിലാളികളുടെ റാലിക്കിടയിലേക്കാണ് ഡ്രൈവർ കാർ ഇടിച്ചു കയറിയത്.
വലിയ തോതിൽ പൊലീസിനെ സംഭവ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട് ആംബുലന്‍സുകള്‍ ഉൾപ്പെടെയുള്ള മെഡിക്കൽ സജ്ജീകരണങ്ങളും സ്ഥലത്തുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.അതേസമയം കാർ ഇടിച്ചു കയറിയതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മ്യൂണിക്ക് സുരക്ഷാ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സംഭവം.അടുത്തിടെയാണ് മാഗ്ദെബർഗിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചു കയറ്റിയതിനെ തുടർന്ന് 9 വയസ്സുകാരനായ ആൺകുട്ടി ഉൾപ്പെടെ 6 പേർ മരണപ്പെട്ടത്.