മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുണൈറ്റഡ് കിങ്ഡത്തിന്റെ മൂന്നാമത് സംഗമം പീക്ക് ഡിസ്ട്രക്റ്റിൽ സംഘടിപ്പിച്ചു

Mail This Article
എക്സിറ്റർ ∙ കഴിഞ്ഞ വാരാന്ത്യത്തിൽ മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുകെയുടെ (എംടിഡിയുകെ) മൂന്നാമത് സംഗമം പീക്ക് ഡിസ്ട്രക്റ്റിലെ തോൺബ്രിഡ്ജ് ഔട്ട്ഡോർസിൽ നടന്നു. യുകെയിലെ മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയാണ് എംടിഡിയുകെ.
തൊഴിൽ മേഖലയിലെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും കൂടുതൽ മലയാളികളെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും കൂട്ടായ്മയിൽ ചർച്ചകൾ നടന്നു.

സ്വന്തമായി ലോജിസ്റ്റിക് ബിസിനസ് നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് ബിജോ ജോർജ്, ജയേഷ് ജോസഫ്, ബിൻസ് ജോർജ് എന്നിവർ സംസാരിച്ചു. 2025-26 വർഷത്തിലെ കമ്മിറ്റി അംഗങ്ങളായി റോയ് തോമസ് (എക്സിറ്റർ), ജെയ്ൻ ജോസഫ് (ലെസ്റ്റർ), അമൽ പയസ് (അബ്രഡിയൻ), അനിൽ ഏബ്രഹാം (അയൽസ്ബറി), ജിബിൻ ജോർജ് (കെന്റ്) എന്നിവരെ തിരഞ്ഞെടുത്തു. തോമസ് ജോസഫ് മുഖ്യ പ്രഭാഷണവും ബിജു തോമസ് സ്വാഗതവും റോയ് തോമസ് നന്ദിയും പറഞ്ഞു. കോശി വർഗീസും റെജി ജോണും ചേർന്ന് എംടിഡിയുകെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു.
വിഭവ സമൃദ്ധമായ ഭക്ഷണവും ആഘോഷങ്ങളുമുണ്ടായിരുന്നു. മൂന്നാം ദിവസം പീക്ക് മലനിരകൾ ഇറങ്ങി യുകെയിലെ നിരത്തിലൂടെ അഭിമാനത്തോടെയും സന്തോഷത്തോടെയും അംഗങ്ങൾ വീടുകളിലേക്ക് മടങ്ങി.