ജുബൈൽ എഫ്സിയുടെ പുതിയ ജഴ്‌സി പ്രകാശനം ചെയ്തു

Mail This Article
ജുബൈൽ∙ജുബൈൽ എഫ്സിയുടെ പുതിയ ജഴ്‌സി ടെക്‌നിമേറ്റ് മാനേജിങ് ഡയറക്ടർ മുഷീർ പ്രകാശനം ചെയ്തു. പ്രസിഡന്റ് ജാനിഷ് അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഷാഫി, അനസ് വയനാട്, ബെജസ്റ്റൻ ശാമിൽ പങ്കെടുത്തു. ജലാവിയ്യ എഫ്സിയുടെ സാദിഖ് കാളികാവ്, ജുബൈൽ എഫ്സിയുടെ ഷാഫികിന്റെ മകൾ ഫാത്തിമ ശുഹദാ, ഉനൈസ് ചെറുവാടി എന്നിവരുടെ മരണത്തിൽ അനുശോചിക്കുകയും സ്ഥാപക നേതാക്കളായ ജസീന സലാം, ഷമി അനസ്, നിഷ ബഷീർ, നഷാന ജാനിഷ് എന്നിവരെ അനുസ്മരിക്കുകയും ചെയ്തു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന ജുബൈൽ എഫ്സി അംഗങ്ങളായ ബഷീർ പട്ടണത്ത്, സൈനുൽ ആബിദീൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ഇല്യാസ് മുള്ള്യാകുറിശ്ശി, സജീർ, മുസ്തഫ, ശാമിൽ ആനിക്കാട്ടിൽ, മുഷീർ, ബിജു, അശ്വിൻ, സുബൈർ, സലാം മഞ്ചേരി, ബഷീർ, ശാമിൽ, ഹെഗൽ, ജംഷീർ, ജലീൽ, മനാഫ്, ആബിദ്, ഫൈസൽ , ആസിഫ് , വിപിൻ എന്നിവർ നേതൃത്വം നൽകി.