ADVERTISEMENT

ദോഹ∙ എഎഫ്സി ഏഷ്യന്‍ കപ്പ്-2027ന്റെ വേദിക്കായി  മത്സര രംഗത്തുള്ള ഖത്തര്‍ പ്രമോഷന്‍ ക്യാംപെയ്ന് തുടക്കമിട്ട് പുതിയ എംബ്ലം പുറത്തിറക്കി. 2022 ലോകകപ്പ് സ്റ്റേഡിയമായ അല്‍ റയ്യാന്റെ ഉദ്ഘാടനത്തിനിടെയാണ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ എംബ്ലം പുറത്തിറക്കിയത്.   'ഏഷ്യയുമായി ചേര്‍ന്ന് ഞങ്ങള്‍ ആഘോഷിക്കുന്നു' എന്നതാണ് എംബ്ലത്തിന്റെ പ്രമേയം. 

ഒട്ടേറെ സവിശേഷതയില്‍ തന്നെയാണ് എംബ്ലം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഖത്തര്‍ ദേശീയ പതാകയിലെ പേര് അല്‍ അദാം, പതാകയിലെ നിറങ്ങള്‍, 2027നെ പ്രതിനിധീകരിക്കുന്ന 27 എന്ന അക്കം എന്നിവയാണ് ഡിസൈനില്‍ ഉള്‍്‌ക്കൊള്ളിച്ചിരിക്കുന്നത്. ഖത്തറിന്റെ പരമ്പരാഗത അറേബ്യന്‍ ശൈലിയിലുള്ള സദു എന്ന ചിത്രത്തുന്നല്‍ കൊണ്ടുള്ള അലങ്കാരങ്ങളും എംബ്ലത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഖത്തറിന്റെ ആതിഥേയ പാരമ്പര്യമാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്. ഡിസൈനിന്റെ മധ്യഭാഗത്ത് ഫുട്‌ബോള്‍ പിച്ചാണ്. 

2027ല്‍ ഏഷ്യന്‍ കപ്പിന് വേദിയൊരുക്കാന്‍ ഖത്തറിന് പുറമേ ഇന്ത്യ, ഇറാന്‍, സൗദി അറേബ്യ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത വര്‍ഷം 2027ന്റെ ആതിഥേയരെ പ്രഖ്യാപിക്കും. 1988, 2011 വര്‍ഷങ്ങളില്‍ ഏഷ്യന്‍ കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com