പെരുന്നാൾ വെടിക്കെട്ട്: സ്ഥലങ്ങളും സമയവും പ്രഖ്യാപിച്ച് സൗദി

Mail This Article
ജിദ്ദ ∙ പെരുന്നാൾ ദിനം രാത്രി സൗദിയിൽ നടക്കുന്ന വെടിക്കെട്ടിന്റെ സമയവും സ്ഥലങ്ങളും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ചയാണ് വെടിക്കെട്ട്. കരിമരുന്ന് പ്രകടനം ആസ്വദിക്കാൻ എല്ലാവർക്കും അനുമതിയുണ്ട്.
റിയാദില്‍ ബൊൾവാര്‍ഡ് സിറ്റി, അല്‍ഖസീമില്‍ ബുറൈദ കിങ് അബ്ദുല്ല നാഷനല്‍ പാര്‍ക്ക്, അല്‍ഖോബാറില്‍ ബീച്ച് പരിസരം, ജിദ്ദയില്‍ ആര്‍ട്ട് പ്രൊമനേഡ്, കിങ് അബ്ദുല്‍ അസീസ് റോഡ്, മദീനയില്‍ കിങ് ഫഹദ് പാര്‍ക്ക്, അബഹയില്‍ ഡാം സൈഡ് പാര്‍ക്ക്, അല്‍ബഹയില്‍ അമീര്‍ ഹസ്സാം പാര്‍ക്ക്, നജ്‌റാനില്‍ അമീര്‍ ഹദലൂല്‍ സ്‌പോര്‍ട്‌സ് സിറ്റി, ജിസാനില്‍ ബീച്ച് റോഡ്, ഹായിലില്‍ മഗ്‌വാത്ത് നടപ്പാത, അറാറില്‍ അറാര്‍ മാളിന് സമീപമുള്ള പാര്‍ക്ക്, സകാക്കയില്‍ അല്‍റബവ നടപ്പാത, തബൂക്കില്‍ സെന്‍ട്രല്‍ തബൂക്ക് പാര്‍ക്ക്, അല്‍വറൂദ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗം നടക്കുക.
ജിദ്ദയൊഴിച്ച് മറ്റെല്ലാ നഗരങ്ങളിലും രാത്രി 9 നാണ് വെടിക്കെട്ട്. ജിദ്ദയില്‍ ഒമ്പതരയ്ക്ക്.