ADVERTISEMENT

ദുബായ്∙ നാളെയുടെ നായകരെ കാത്ത് ഫ്യൂച്ചർ മ്യൂസിയം. ഭാവന വളർത്തിയും നേതൃപാടവം മാറ്റുരച്ചും നാളെയുടെ താരങ്ങളാക്കാൻ ഫ്യൂച്ചർ മ്യൂസിയത്തിലെ ഒരു വിഭാഗം പൂർണമായും കുട്ടികൾക്കായി സമർപ്പിച്ചിരിക്കുകയാണ്. ഇവിടെ കളിയിൽ നിറയെ കാര്യമുണ്ട്.

 

10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ഫ്യൂച്ചർ ഹിറോ വിഭാഗം പൂർണമായും മായിക ലോകമാണു സമ്മാനിക്കുന്നത്. പുതിയ കണ്ടുപിടിത്തങ്ങൾക്കായി പ്രേരിപ്പിക്കുന്ന കളികൾക്കാണ് പ്രധാന്യം. അഭിരുചിക്ക് അനുസരിച്ച് തിരഞ്ഞെടുക്കാം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രത്യേക ബാ‍ഡ്ജും സമ്മാനങ്ങളും.

 

വിജയികൾക്ക് ഫ്യൂച്ചർ ഹീറോ എന്നെഴുതിയ തൊപ്പിയും റിസ്റ്റ് ബാൻഡും ലഭിക്കും. വിഡിയോ ഗെയിമിലെ സൂപ്പർ ഹീറോകളായി ലക്ഷ്യങ്ങൾ ഓരോന്നായി നേടാം. ഉദ്വേഗം വളർത്തുക, വിമർശനാത്മകമായി കാര്യങ്ങളെ പഠിക്കുക, ആത്മവിശ്വാസം വളർത്തുക, ആശയവിനിമയ ശേഷി വർധിപ്പിക്കുക, ഭാവന വളർത്തുക എന്നിവയാണ് വിനോദ പരിപാടികളുടെ പ്രധാന ലക്ഷ്യം.

 

നാളെയുടെ സാങ്കേതിക വിദ്യകളെ പരീക്ഷിക്കാനുള്ള അവസരവുമുണ്ട്.
 തൊട്ടും, മണത്തും, കണ്ടും കേട്ടും ലോകത്തെ അറിയാം. നാളെയുടെ ഉപകരണമോ സാങ്കേതിക വിദ്യയോ സ്വന്തമായി രൂപപ്പെടുത്താനും വിജയിക്കാനുമുള്ള അവസരവുമുണ്ട്. അവധി ദിവസങ്ങളിലെ ലക്ഷ്യ കേന്ദ്രമായി ഫ്യൂച്ചർ ഹീറോ വിഭാഗം മാറിയതായി അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com