ADVERTISEMENT

മനാമ ∙ ബഹ്‌റിന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബികെഎസ് ഡിസി രാജ്യാന്തര പുസ്തകമേളയുടെ ലോഗോയും ആദ്യ പോസ്റ്ററും പ്രകാശം ചെയ്തു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ചിന്തകനും പ്രഭാഷകനുമായ ഡോ.സുനിൽ പി.ഇളയിടം പ്രകാശന കർമ്മം നിർവഹിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര പുസ്തകോത്സവത്തിന്റെ ജനറൽ കൺവീനർ ഷബിനി വാസുദേവ്, ലോഗോഡിസൈൻ ചെയ്ത ഹരീഷ് മേനോൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

നവംബർ 10 മുതൽ 20 വരെ നടക്കുന്ന പുസ്തകമേളയില്‍ വിവിധ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കും. പുസ്തകമേളയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ രാജ്യാന്തര തലത്തിൽത്തന്നെ ശ്രദ്ധേയരായ സാഹിത്യ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കുചേരുമെന്നും സംഘാടകർ അറിയിച്ചു. മേളയുടെ ഭാഗമായി നിരവധി കലാപരിപാടികളും വൈജ്ഞാനിക- സാഹിത്യ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.

 

കൂടുതൽ വിവരങ്ങൾക്ക്: ഫിറോസ്–തിരുവത്ര: 33369895, ഷബിനി വാസുദേവ്– 39463471.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com