ഷഹീർ അഞ്ചലിന് സ്വീകരണം നൽകി

Mail This Article
മസ്‌കത്ത് ∙ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് ശ്രീനഗറിൽനിന്നും ഒമാനിൽ മടങ്ങിയെത്തിയ സേവ് ഒഐസിസി ഒമാൻ ഉപദേശക സമിതി വൈസ് ചെയർമാൻ ഷഹീർ അഞ്ചലിന് മസ്‌കത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി. നാഷനൽ കമ്മിറ്റി ചെയർമാൻ ഹൈദ്രോസ് പതുവന ഷാൾ അണിയിച്ചു സ്വീകരിച്ചു.
ജനുവരി 26നാണ് യാത്രയെ അനുഗമിക്കാൻ ഒമാനിൽ നിന്നും പുറപ്പെട്ടത്. തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ കെപിസിസി നേതാക്കളോടൊപ്പം യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഷഹീർ അഞ്ചൽ പറഞ്ഞു. ഒഐസിസി മുൻ പ്രസിഡന്റ് സിദ്ദീഖ് ഹസൻ, സേവ് ഒഐസിസി സെക്രട്ടറി എ.എം. ഷെരീഫ്, മുൻ ജോയിന്റ് ട്രെഷറർ ഷിഹാബുദ്ദിൻ ഓടയം, വൈസ് പ്രസിഡന്റ് മോഹൻ കുമാർ തുടങ്ങിയവർ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ ഭാഗമായിരുന്നു.
ചരിത്രത്തിന്റെ ഭാഗമായി മാറിയ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത സേവ് ഒഐസിസി ഒമാന്റെ നേതാക്കളെ നാഷനൽ പ്രസിഡന്റ് അനീഷ് കടവിൽ അഭിനന്ദിച്ചു. ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, നാഷനൽ കമ്മിറ്റി നേതാക്കളായ ഹംസ അത്തോളി, നൂറുദ്ധീൻ പയ്യന്നൂർ, സതീഷ് പട്ടുവം, മോഹൻ കുമാർ, സജി തോമസ്, ഹരിലാൽ വൈക്കം തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.