ADVERTISEMENT

ദോഹ∙ ഫുട്‌ബോളിന്റെ ആവേശവും ഖത്തറിന്റെ സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിച്ച് എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തർ-2023 ന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ഇന്നലെ കത്താറ ഒപ്പേറ ഹൗസിൽ നടന്ന ടീം നറുക്കെടുപ്പിനിടെയാണ് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) അധികൃതരും പ്രാദേശിക സംഘാടക കമ്മിറ്റിയും ചേർന്ന് ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തത്.

 

ടൂർണമെന്റിന്റെ തയാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും രാജ്യത്തുടനീളം ലോഗോ ശ്രദ്ധേയമായി മാറും. 8 വേദികളിലും രാജ്യത്തുടനീളമായുള്ള പൊതു ഇടങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമെല്ലാം കളിയാവേശം പകർന്ന് ലോഗോ ഉയരും. എഎഫ്‌സി ഏഷ്യൻ കപ്പ് ട്രോഫിയുടെ മാതൃകയും സാംസ്‌കാരിക ഘടകങ്ങളും മത്സരാവേശവും കോർത്തിണക്കിയാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.

 

ഖത്തറിന്റെ ദേശീയ പക്ഷിയായ ഫാൽക്കണുകളുടെ തൂവൽ, ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന താമര പൂവിന്റെ ഇതളുകൾ എന്നിവയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ലോഗോയിലെ ലൈനുകൾ. മുകളിലേക്ക് ഉയരാനുള്ള രാജ്യങ്ങളുടെ കഴിവിനെയാണ് താമരപ്പൂവും ഫാൽക്കണുകളും കൊണ്ട് സൂചിപ്പിക്കുന്നത്. വെള്ളത്തിന് മുകളിൽ പൊങ്ങികിടക്കുന്നവയാണ് താമരപ്പൂവ്.

 

ഫാൽക്കണാകട്ടെ ആകാശത്തിൽ ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിവുള്ളവയുമാണ്. ഖത്തറിന്റെ ദേശീയ നിറമായ മെറൂൺ ആണ് ലോഗോയുടെ മുകളിലെ നിറം. ലോഗോയിലെ മുദ്രകൾ അറബിക് കാലിഗ്രഫിയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുള്ളതാണ്. രാജ്യത്തിന്റെ ഭാഷയോടും മനോഹരമായ കാലിഗ്രഫിയോടുമുള്ള ആദരസൂചകമായാണിത്.

 

അറബിക് എഴുത്തുകളിൽ ധാരാളമായി കാണപ്പെടുന്ന നുക്ത അഥവാ കുത്തുകൾ (ഡോട്ട്) പോലെ വജ്രത്തിനു സമാനമായ ആകൃതിയിലാണ് ലോഗോ. അറബിക് എഴുത്തുകളിലെ കൃത്യതയുടെ പ്രതീകമായാണ് ഇതിനെ കണക്കാക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com