പുതിയ ഉത്പന്നങ്ങളുമായി അജ്മി ഫുഡ്സ്; ഉത്പന്നങ്ങൾ ഭാവന പുറത്തിറക്കി

Mail This Article
ദുബായ്∙ അജ്മി ഫുഡ്സ് പുതിയ ഉത്പന്നങ്ങൾ യുഎഇ വിപണിയിൽ എത്തിക്കുന്നു. നടിയും അജ്മി ഫുഡ്സിന്റെ ബ്രാൻഡ് അംബാസഡറുമായ ഭാവന ദുബായിൽ ഉത്പന്നങ്ങൾ പുറത്തിറക്കി. മലയാളിയുടെ അടിസ്ഥാന ഭക്ഷ്യോൽപന്നങ്ങൾ അങ്ങേയറ്റം പരിശുദ്ധിയോടെയും രുചിയോടെയും വിപണിയിൽ എത്തിക്കാനുള്ള അജ്മിയുടെ പരിശ്രമത്തിൽ അകൃഷ്ടയായാണ് താൻ അജ്മിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഭാവന പറഞ്ഞു.
രുചിഭേദങ്ങളുമായി മസാല, അച്ചാർ എന്നിവ കൂടി അജ്മി വിപണികളിൽ എത്തിച്ചിരിക്കുന്നു. ഗൾഫ് മലയാളികളുടെ സമ്പൂർണ്ണ ഭക്ഷ്യ ആവശ്യങ്ങളുടെ പരിഹാരം ആവുകയാണ് അജ്മിയുടെ ലക്ഷ്യം എന്ന് ഡയറക്ടര്‍മാരായ റാഷിദും അഫ്സലും പറഞ്ഞു. അജ്മിയുടെ യുഎഇ വിതരണക്കാരായ അൽസായി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ മജീദ് പുല്ലഞ്ചേരി, സിഇഒ ഷാജി ബലയമ്പത്ത് എന്നിവർ പ്രസംഗിച്ചു. പുതുതായി ഇറക്കിയ മുഴുവൻ ഉത്പന്നങ്ങളും അടുത്ത മാസത്തോടെ യുഎഇയിൽ ലഭ്യമാകുമെന്ന് ട്രേഡ് മാർക്കറ്റിങ് മാനേജർ ഫസ്‌ന തളിക്കുളത്തിൽ അറിയിച്ചു.