രുചിപ്പെരുമയിൽ പായസമേള

Mail This Article
ദോഹ∙ ഓണമധുരവുമായി ഹൈപ്പർമാർക്കറ്റുകളിൽ പായസ മേള. പായസ പ്രേമികൾക്കായി വിവിധ തരം പായസങ്ങളാണ് മേളകളിലുള്ളത്. പാലട പ്രഥമൻ, നെയ് പായസം, അരവണ പായസം, അമ്പലപ്പുഴ പാൽപായസം എന്നിവയ്ക്ക് പുറമെ നേന്ത്രപ്പഴം, ഈന്തപ്പഴം, മാമ്പഴം, കാരറ്റ്, പരിപ്പ്, ചക്ക, സേമിയ, ഗോതമ്പ്, മത്തങ്ങ, സ്‌ട്രോബെറി, ചെറുപയർ, പൈനാപ്പിൾ, ബീറ്റ്‌റൂട്ട് എന്നിവ കൊണ്ട് തയാറാക്കിയ പായസങ്ങളാണ് ലുലു, സഫാരി ഹൈപ്പർമാർക്കറ്റുകളിലെ മേളകളിലുള്ളത്. 250 ഗ്രാമിന് 5 റിയാൽ മുതൽ.
പ്രമേഹ ബാധിതർക്കും ഓണനാളിൽ പായസം രുചിക്കാൻ കഴിയുന്ന തരത്തിലാണ് ഓരോ ഇനം പായസങ്ങളും തയാറാക്കുന്നത്. ഓഫിസിലെ ജോലിത്തിരക്കിൽ തിരുവോണ നാളിൽ വീട്ടിൽ പായസം ഉണ്ടാക്കാൻ സമയം ലഭിക്കാത്തവർക്ക് ഈ പായസ മേളകളാണ് ആശ്വാസം. തിരുവോണമെത്തുന്നതിന് രണ്ടു ദിവസം മുൻപേ ഹൈപ്പർമാർക്കറ്റുകളിൽ പായസ മേളയ്ക്ക് തുടക്കമായത് മലയാളികളുടെ പായസ പ്രേമം കണ്ടറിഞ്ഞു തന്നെയാണ്. മധുരപ്രിയർക്ക് ഓണനാളുകൾ കൂടുതൽ മധുരതരമാക്കാൻ പായസ മേളകളിൽ ഒരു സന്ദർശനം ആകാം.
English Summary: Payasa melas held in hypermarkets and other large stores in gulf region.