ചാംപ്യൻസ് ലീഗിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ന്

Mail This Article
ജിദ്ദ ∙ സിഫ് ഈസ്ടീ ചാംപ്യൻസ് ലീഗിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ന്(വെള്ളി) വൈകിട്ട് 5 മുതൽ കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ നടക്കും. നടൻ സിദ്ദീഖ്, കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ എന്നിവർ മുഖ്യാതിഥിയായിരിക്കും.
എ ഡിവിഷൻ ഫൈനലിൽ പ്രിന്റക്‌സ് റിയൽ കേരള എഫ്.സി പവർ ഹൗസ് മഹ്ജർ എഫ്.സിയെ നേരിടും. ബി ഡിവിഷനിൽ സൈക്ലോൺ ഐ.ടി സോക്കർ, എഫ്.സി അനലിറ്റിക്‌സ് റെഡ് സീ ബ്ലാസ്‌റ്റേഴ്‌സിനെയും ഡി ഡിവിഷനിൽ ബദർ അൽ തമാം ടാലന്റ് ടീൻസ് അക്കാദമി സ്‌പോർട്ടിങ് യുണൈറ്റഡ് ജിദ്ദ അക്കാദമിയെയും നേരിടും. മൂന്ന് ഡിവിഷനുകളിലും ശക്തമായ മത്സരം പ്രതീക്ഷിക്കാം. പ്രസിഡന്റ് ബേബി നീലാമ്പ്ര, ജനറൽ സെക്രട്ടറി നിസാം മമ്പാട്, വൈസ് പ്രസിഡന്റുമാരായ സലീം മമ്പാട്, യാസർ അറഫാത്ത്, സെക്രട്ടറിമാരായ അയ്യൂബ് മുസ് ല്യാരകത്ത്, അൻവർ വല്ലാഞ്ചിറ, അബു കട്ടുപ്പാറ, മുഖ്യ രക്ഷാധികാരി നാസർ ശാന്തപുരം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.