ADVERTISEMENT

അബുദാബി ∙ 2023ലെ അറബ് പരിസ്ഥിതി തലസ്ഥാനമായി അബുദാബിയെ തിരഞ്ഞെടുത്തു. അറബ് ലീഗ് സെക്രട്ടറി ജനറലും അറബ് പരിസ്ഥിതി മന്ത്രിമാരുടെ കൗൺസിലും ചേർന്നാണ് അബുദാബിയെ തിരഞ്ഞെടുത്തത്. പരിസ്ഥിതി ഏജൻസി അബുദാബിയുടെ (ഇഎഡി) നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥാ പ്രവർത്തനങ്ങളാണ് എമിറേറ്റിനെ മികവിന്റെ ഉയരങ്ങളിൽ എത്തിച്ചത്. അബുദാബിയുടെ നേട്ടത്തിൽ അഭിമാനിക്കുന്നതായി ഭരണാധികാരിയുടെ അൽദഫ്ര മേഖലാ പ്രതിനിധിയും ഇഎഡി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള യുഎഇ സർക്കാർ പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. സുസ്ഥിരവും സമൃദ്ധവുമായ ഭാവി പരിപോഷിപ്പിക്കുന്നതിന് ഹരിതവൽക്കരണം ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നതായും സൂചിപ്പിച്ചു.

2024 സുസ്ഥിരതയുടെ വർഷമായി തുടരുമെന്ന് ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചതും ആ പ്രതിബദ്ധത ഉറപ്പാക്കുന്നു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ യജ്ഞത്തിനുള്ള അംഗീകാരം കൂടിയാണിത്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മാതൃക പിന്തുടർന്നാണ് പരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി രാജ്യം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Abu Dhabi named Arab Environment Capital for 2023 - Environment Agency - Abu Dhabi (EAD)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com