സൈലിയ റോഡിന്റെ വികസന പ്രവർത്തി പൂർത്തിയാക്കിയതായി അഷ്ഗൽ

Mail This Article
ദോഹ ∙ ദോഹയിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള സൈലിയയിലേക്കുള്ള റോഡിന്റെ വികസന പ്രവർത്തികൾ പൂർത്തിയാക്കിയതായി ഖത്തർ പൊതുമരാമത്ത് അതോറിറ്റി 'അഷ്ഗൽ' അറിയിച്ചു. സൈലിയ റൗണ്ട്എബൗട്ട് (പഴയ ക്യുടെൽറൗണ്ട്എബൗട്ട്) മുതൽ സൈലിയ സ്‌പോർട്‌സ് ക്ലബ് റൗണ്ട് എബൗട്ട് വരെ ലിങ്കിങ് റോഡുകൾ വികസിപ്പിക്കുന്നതിനു പുറമേ, ഓരോ ദിശയിലേക്കും രണ്ടോ മൂന്നോ വരി പാതകളും വികസിപ്പിച്ചിട്ടുണ്ട്. ദോഹ ഏരിയകൾക്ക് പുറത്തുള്ള റോഡ് മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
കാൽനട, സൈക്കിൾ പാതകൾ, 108 പാർക്കിങ് സ്ഥലങ്ങൾ, 202 പുതിയ ലൈറ്റിങ് സംവിധാനങ്ങൾ, 10.5 കിലോമീറ്റർ ദൈർഘ്യമുള്ള ഐടിഎസ് ലൈനുകൾ, വാഹനങ്ങൾ നിരീക്ഷിക്കാൻ 11 ക്യാമറകൾ എന്നിവയും പുതിയ വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി.