ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ പിടിവീഴും; കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് യുഎഇ

Mail This Article
അബുദാബി ∙ ജീവനക്കാർക്ക് സമയബന്ധിതമായി ശമ്പളം നൽകാത്ത ചെറുകിട, ഇടത്തരം കമ്പനികളുടെ (എസ്എംഇ) ലൈസൻസ് റദ്ദാക്കുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. 5 തരം നിയമലംഘനങ്ങൾ നടത്തുന്ന കമ്പനികളുടെ ലൈസൻസാണ് റദ്ദാക്കുക.
തൊഴിലാളികളുടെ ശമ്പളം ധനകാര്യ സ്ഥാപനങ്ങൾ വഴി നൽകുന്ന വേതന സുരക്ഷാ പദ്ധതി (ഡബ്ല്യുപിഎസ്) നടപ്പാക്കാതിരിക്കുക, സ്പോൺസറുടെ കീഴിലല്ലാതെ തൊഴിലാളികളെ മറ്റിടങ്ങളിൽ ജോലി ചെയ്യിപ്പിക്കുക, മന്ത്രാലയത്തെയോ ബന്ധപ്പെട്ട വകുപ്പിനെയോ അറിയിക്കാതെ സ്ഥാപനം വിൽക്കുകയോ നടത്തിപ്പ് കൈമാറുകയോ ചെയ്യുക, 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനിയിൽ സ്വദേശി മാനേജർ ഇല്ലാതിരിക്കുക എന്നീ കുറ്റങ്ങളും ലൈസൻസ് റദ്ദാക്കാനുള്ള കാരണങ്ങളാണെന്ന് അധികൃതർ വിശദീകരിച്ചു.