ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ ദുകം തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞു. ദുകം വിലായത്തിലെ റാസ് മദ്‌റാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്നും മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബന്ധപ്പെട്ട അധികാരികളുമായി ചേർന്നാണ് തിരച്ചിൽ നടത്തുവരുന്നത്. 

oil-tanker-capsizes-off-omans-duqam-coast

കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.  ആഫ്രിക്കൻ ദ്വീപായ കൊമോറോസ് പതാകയാണ് കപ്പലിലുണ്ടായിരുന്നത്.

English Summary:

Oil tanker capsizes off Oman's Duqam coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com