യുഎഇയിൽ മലയാളിയുടെ വാടക കുടിശിക 2.85 ലക്ഷം; കെട്ടിടം ഉടമ കേസ് നൽകിയത് 22.16 ലക്ഷത്തിന്
Mail This Article
അബുദാബി ∙ 2018ൽ 12,500 ദിർഹം (2.85 ലക്ഷം രൂപ) വാടക കുടിശിക വന്ന കണ്ണൂർ സ്വദേശി നൗഷാദിനോട് 97,000 ദിർഹം (22.16 ലക്ഷം രൂപ) അടയ്ക്കാനാണ് കെട്ടിട ഉടമ ആവശ്യപ്പെട്ടത്. കോവിഡ് മൂലം നാട്ടിൽ കുടുങ്ങിയ നൗഷാദ് 2021ലാണ് തിരിച്ചെത്തിയത്.
അപ്പോഴേക്കും തന്റെ അറിവില്ലാതെ ഫ്ലാറ്റ് സ്വമേധയാ പുതുക്കിയ കെട്ടിട ഉടമ അടുത്ത വർഷത്തെ വാടകയും കുടിശികയിൽ ചേർത്തു. ഇതും വിവിധ ചാർജുകളും ചേർത്തുള്ള തുകയാണിത്. 18 വർഷം എയർപോർട്ടിൽ ജോലി ചെയ്ത നൗഷാദ്, സമ്പാദ്യമെല്ലാം ഉപയോഗിച്ച് ദുബായിലെ ഒരു റസ്റ്ററന്റിൽ പങ്കാളിത്തം എടുത്തെങ്കിലും നഷ്ടത്തിൽ കലാശിച്ചു.
2022ൽ നാട്ടിലേക്കു തിരിച്ചുപോകാനിരിക്കെയാണ് യാത്രാവിലക്കുള്ളത് അറിയുന്നത്. ഭീമമായ കുടിശിക തീർക്കാൻ വഴിയില്ലെന്നും തന്നെപ്പോലെ ഒരുപാട് ആളുകൾ ഇത്തരത്തിൽ കുടുങ്ങിയിട്ടുണ്ടെന്നും നൗഷാദ് പറയുന്നു.