ADVERTISEMENT

ജിദ്ദ∙  സൗദി അ​റേ​ബ്യ​ ഇന്ന് 94 –ാം ദേ​ശീ​യ​ദി​നത്തിന്‍റെ നിറവിൽ. രാജ്യം പിന്നിട്ട വഴികൾ ഓർമപ്പെടുത്തിയാണ് നാടും നഗരവും ആഘോഷത്തിൽ പങ്കുചേരുന്നത്. രാഷ്ട്ര​സ്ഥാ​പ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ രാ​ജാ​വ്​ ആ​ധു​നി​ക സൗ​ദി അ​റേ​ബ്യ​യെ കെ​ട്ടി​പ്പ​ടു​ത്ത​തി​​ന്‍റെ വാ​ർ​ഷി​ക​ദി​ന​മാ​ണ്​ സെ​പ്​​റ്റം​ബ​ർ 23ന്​ ​ആ​ഘോ​ഷി​ക്കു​ന്ന​ത്.

രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും നേതൃത്വം നൽകുന്ന ഈ രാജ്യം പുരോഗതിയും സമൃദ്ധിയും ആഗോള തലത്തിൽ വളർത്തുന്നതിനും രാഷ്ട്രത്തെ ഒരു വഴിവിളക്കായി സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുകയാണ്. അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ സൗദ് രാജാവ് രൂപപ്പെടുത്തിയ പാരമ്പര്യത്തിന്‍റെ തുടർച്ചയാണ് രാജ്യം ഇന്ന് അനുഭവിക്കുന്ന പുരോഗതി.

ചിത്രം: സൗദി പ്രസ് ഏജൻസി
ചിത്രം: സൗദി പ്രസ് ഏജൻസി

‘ ഞങ്ങൾ സ്വപ്നം കാണുന്നു, നേടുകയും ചെയ്യുന്നു’ എന്ന പ്രമേയത്തിലാണ് ഇത്തവണയും അഘോഷം. സൗദി പൗരൻമാർക്ക് പുറമെ ഒന്നേകാൽ കോടിയോളം വരുന്ന വിദേശികളും രാജ്യത്തിന്‍റെ ആഘോഷത്തിൽ പങ്കുചേരുന്നു.  ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

ചിത്രം: സൗദി പ്രസ് ഏജൻസി
ചിത്രം: സൗദി പ്രസ് ഏജൻസി

റി​യാ​ദി​ൽ 18 സ്ഥ​ല​ങ്ങ​ളി​ൽ ആഘോ​ഷ പ​രി​പാ​ടി​ക​ൾ അരങ്ങേറും. വി​വി​ധ പ​രി​പാ​ടി​ക​ളി​ലൂ​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷ അ​നു​ഭ​വം വർ​ധി​പ്പി​ക്കു​ന്ന​തി​നും അ​തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും റി​യാ​ദ്​ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ ഇ​ത്ര​യും സ്ഥ​ല​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ചിത്രം: സൗദി പ്രസ് ഏജൻസി
ചിത്രം: സൗദി പ്രസ് ഏജൻസി

ലൈ​റ്റി​ങ്, സൗ​ന്ദ​ര്യാ​ത്മ​ക മോ​ഡ​ലു​ക​ൾ, സം​വേ​ദ​നാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ, ഫൊട്ടോ​ഗ്ര​ഫി ഏ​രി​യ, സു​വ​നീ​റു​ക​ൾ, കാ​ർ​ണി​വ​ൽ ഗെ​യി​മു​ക​ൾ, കു​ട്ടി​ക​ളു​ടെ ഏ​രി​യ, ഭ​ക്ഷ​ണ പാ​നീ​യ മേ​ഖ​ല, സൗ​ദി കോ​ഫി ഹോ​സ്പി​റ്റാ​ലി​റ്റി എ​ന്നി​വ ആ​ഘോ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും. ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റിയുടെ സംഘാടനത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രി ഒൻപത് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും.

ജിദ്ദയിൽ പ്രൊമനൈഡ് ബീച്ച്, റിയാദിൽ അൽഖൈറുവാൻ സ്ട്രീറ്റിൽ ഉമ്മുഅജാൻ പാർക്ക്, മദീനയിൽ അൽസഹൂർ പാർക്ക്, അബഹയിൽ അൽമിതൽ പാർക്ക്,അൽകോബാറിലെ നോർത്ത് കോർണീഷ്, ബുറൈദയിൽ അൽശർഖ് പാർക്ക്, തബൂക്കിൽ നദീം സെൻട്രൽ പാർക്ക്, ഹായിലിൽ അൽമിഗ്വാത്ത് പാർക്ക്, അറാറിൽ ബുർജ് അൽശിമാൽ, നജ്റാനിൽ അമീർ ഹൽ സ്പോർട്‌സ് സിറ്റി, അൽബാഹ അമീർ ഹുസാം ബിൻ സൗദ് പാർക്ക് എന്നിവിടങ്ങളിലാണ് കരിമരുന്നിന് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

English Summary:

Saudi Arabia is celebrating its 94th National Day today.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com