കുവൈത്ത് നാട് കടത്തല്‍ കേന്ദ്രത്തില്‍ 1000 തടവുകര്‍
Mail This Article
കുവൈത്ത് സിറ്റി ∙ നിയമ ലംഘനങ്ങളെ തുടർന്ന് കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 1,000 പ്രവാസികൾ. രാജ്യത്തെ വിവിധ ജയിലുകളിലായി 6,500 തടവുകാരുണ്ടെന്നും അധികൃതർ.
ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷനല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഫഹദ് അല്‍ ഒബൈദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ സ്വദേശങ്ങളിലേക്ക് അധികം താമസിയാതെ മടക്കി അയയ്ക്കും. ഇക്കഴിഞ്ഞ 17 മുതല്‍ 21 വരെ 568 പേരെയും ഈ മാസം ആദ്യവാരം 497 പേരെയുമാണ് നാടുകടത്തിയത്. ഇതിനു പുറമെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 385 പേരെയും മടക്കി അയച്ചു.
രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്ന 6,500 തടവുകാരിൽ പൊതുമാപ്പ് വ്യവസ്ഥകൾ പാലിക്കുന്ന 3,000 പേർ മാത്രമാണുള്ളത്. ജയില്‍ തടവുകാര്‍ക്ക് അമീര്‍ നല്‍കുന്ന പൊതു മാപ്പ് (ശിക്ഷയിളവ്) സംബന്ധിച്ചുള്ള പട്ടിക ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷണല്‍ ഇൻസ്റ്റിറ്റ്യൂഷനൽ അധികൃതര്‍ തയാറാക്കി വരികയാണ്. പട്ടിക ഉടൻ തന്നെ ബന്ധപ്പെട്ട കമ്മിറ്റിയ്ക്ക് കൈമാറും. ഓരോ ഫയലും വ്യക്തിഗതമായി അവലോകനം ചെയ്ത് മാനദണ്ഡങ്ങള്‍ പാലിക്കാത്തവ നിരസിക്കുകയാണ് പതിവ്.