ADVERTISEMENT

ഷാർജ ∙ മികച്ച സ്റ്റാർട്ടപ് ആശയങ്ങൾ മനസ്സിലുണ്ടെങ്കിൽ ഷാർജയിലേക്കു സ്വാഗതം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സ്റ്റാർട്ടപ് ആശയങ്ങൾക്ക് 2 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾക്കൊപ്പം 5 ലക്ഷം ദിർഹം വരെ നിക്ഷേപ സാധ്യതയും. 

ഷാർജ ഒൻട്രപ്രനർഷിപ് ഉത്സവത്തിലാണ് മത്സരം നടക്കുന്നത്. വിദ്യാഭ്യാസ മേഖല, സുസ്ഥിരത, മികച്ച ആശയ ആവിഷ്കാരം, സാങ്കേതിക വിദ്യ വ്യവസായം എന്നീ മേഖലകളിലാണ് മത്സരം. ലോകത്ത് എവിടെയുമുള്ള സ്റ്റാർട്ടപ്പുകൾക്ക് മത്സരിക്കാം. മുകളിൽ പറഞ്ഞ 4 മേഖലകളിലെ വെല്ലുവിളികളെ നേരിടാനും പ്രശ്നങ്ങൾക്കു പരിഹാരവും ഉണ്ടെങ്കിൽ നിങ്ങൾക്ക് വിജയിക്കാം. 

താൽപര്യമുള്ളവർക്ക് കമ്പനിയുടെ വിവരങ്ങൾ, ആശയങ്ങളെക്കുറിച്ചു ഹ്രസ്വ വിഡിയോ എന്നിവ സഹിതം 26ന് അകം അപേക്ഷിക്കണം. വിലാസം: https://sharjahef.com/pitch-track/. നിലവിലുള്ള സംവിധാനങ്ങളെ വെല്ലുവിളിക്കുകയും പുത്തൻ ആശയങ്ങളിലൂടെ പരമ്പരാഗത മേഖലയെ പുനർനിർവചിക്കുകയും ചെയ്യുന്നവർക്കുള്ള മത്സരമാണിതെന്ന് ഷെരാ സിഇഒ സാറാ അബ്ദൽ അസീസ് അൽ നുഐമി പറഞ്ഞു.

English Summary:

Sharjah welcomes people with great startup ideas in mind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com