അബ്ഷർ: വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Mail This Article
റിയാദ് ∙ അബ്ഷർ എന്ന പേരിൽ വ്യാജ സംവിധാനങ്ങളിൽ നിന്നുള്ള സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. വിവിധ ആവശ്യങ്ങൾക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമാണ് അബ്ഷർ.
നിരവധി ഗുണഭോക്താക്കൾക്ക് 'അബ്ഷർ' എന്ന പേരിലുള്ള വ്യാജ സംവിധാനങ്ങൾ അയച്ച വ്യാജ വാചക സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടത് നിരീക്ഷിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള സന്ദേശങ്ങളിൽ അജ്ഞാതമായ ഉറവിടത്തിന്റെ വ്യാജ ലിങ്കുകൾ ഉൾപ്പെടുന്നുണ്ടെന്നും അബ്ഷർ സൂചിപ്പിക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങൾ അവഗണിക്കാൻ അബ്ഷർ ഗുണഭോക്താക്കളോട് അഭ്യർഥിച്ചു.
വ്യാജ തട്ടിപ്പ് ലിങ്കുകൾ അടങ്ങിയ സന്ദേശങ്ങൾ അയച്ച് നൽകി ഗുണഭോക്താക്കളെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾ വ്യാപകമാകുന്നതിനാൽ, ഈ സന്ദേശങ്ങൾ അവഗണിക്കാനും അവയ്ക്ക് മറുപടി നൽകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും സേവനം ആവശ്യമുള്ളവർ തങ്ങൾ തിരഞ്ഞെടുത്തത് അബ്ഷർ ഓൺലൈൻ പോർട്ടലിലേക്കുള്ള ശരിയായ ലിങ്ക് ആണെന്ന് ഉറപ്പാക്കുവാനും അബ്ഷർ ഗുണഭോക്താക്കളോട് ആവശ്യപ്പെട്ടു.
വ്യാജ ലിങ്കുകളെ നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും എല്ലാ അംഗീകൃത ഔദ്യോഗിക ചാനലുകളിലൂടെയും അവയുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്ലാറ്റ്‌ഫോം സൂചിപ്പിച്ചു.
ശരിയായ ലിങ്ക് www.absher.sa