ഖോർഫക്കാനിൽ പുതിയ അഡ്വഞ്ചർ പാർക്ക് ഉടൻ

Mail This Article
ഷാർജ ∙ ഖോർഫക്കാനിൽ നിർമാണത്തിലുള്ള പുതിയ അഡ്വഞ്ചർ പാർക്ക് വർഷാവസാനത്തോടെ തുറക്കും. സിപ് ലൈൻ, ഹൈക്കിങ്, ബൈക്കിങ് എന്നിങ്ങനെ ഒട്ടേറെ സാഹസിക വിനോദങ്ങളാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്) ആണ് പാർക്ക് വികസിപ്പിക്കുന്നത്.
കാൽനടയാത്രയുടെയും സ്കൂബ ഡൈവിങ്ങിന്റെയും ജനപ്രിയ സ്ഥലമായി മാറിയ ഖോർഫക്കാനിൽ പാർക്ക് കൂടി വരുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് കൂടുമെന്ന് ഷുറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീർ പറഞ്ഞു.മൂൺ റിട്രീറ്റ്, അൽ ബദായർ റിട്രീറ്റ്, നജാദ് അൽ മെക്സർ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഖസ്ബ, മലീഹ ദേശീയോദ്യാനം, അൽ നൂർ ദ്വീപ് തുടങ്ങിയ പദ്ധതികൾ വിജയകരമാക്കിയ അതോറിറ്റി, സാഹസിക പാർക്കിനെയും ജനഹൃദയങ്ങളിൽ എത്തിക്കാനുള്ള പ്രയത്നത്തിലാണ്.