∙ കണിയൊരുക്കാൻ ഉപയോഗിച്ചത് 450 കിലോ പഴങ്ങളും പച്ചക്കറികളും
അബുദാബി മദീനാ സായിദ് ഷോപ്പിങ് സെന്ററിലെ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് ജീവനക്കാർ ഒരുക്കിയ കൂറ്റൻ വിഷുക്കണി.
Mail This Article
×
ADVERTISEMENT
അബുദാബി ∙ പ്രവാസി മലയാളികൾക്ക് മനം നിറയെ കണികാണാൻ ഇത്തവണയും ലുലു ഗ്രൂപ്പ് അബുദാബിയിൽ കൂറ്റൻ വിഷുക്കണി ഒരുക്കി. മദീനാ സായിദ് ഷോപ്പിങ് സെന്ററിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് 3 മീറ്റർ വ്യാസത്തിലുള്ള ഉരുളിയിൽ 450 കിലോ പഴങ്ങളും പച്ചക്കറികളും നിറച്ച് വിഷുസമൃദ്ധി ഒരുക്കിയത്.
7 പേരുടെ 2 ദിവസത്തെ അധ്വാനത്തിലൂടെയാണ് യുഎഇയിലെ ഏറ്റവും വലിയ വിഷുക്കണി യാഥാർഥ്യമാക്കിയത്. ചിട്ടവട്ടങ്ങളോടെ കണിയൊരുക്കാൻ സാധിക്കാത്തവരും മക്കളെ ഇവിടെ കൊണ്ടുവന്നാണ് വിഷുക്കണി പരിചയപ്പെടുത്തുന്നത്. വിവിധ രാജ്യക്കാർക്കും കൂറ്റൻ കണി കൗതുകമായി. ചിത്രവും ദൃശ്യവും പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരും ഏറെ.
English Summary:
Lulu Group prepared a grand Vishu Kani in Abu Dhabi for the Pravasi Malayalis to start the new year with positivity and prosperity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.