ADVERTISEMENT

ന്യൂയോർക്ക്∙രാമായണ ശീലുകൾ മുഖരിതമാകുന്ന കർക്കിടകമാസത്തിൽ , രാമായണ പാരായണത്തിനു പുതിയ ഭാവതലങ്ങൾ നൽകിയ കാവാലം ശ്രീകുമാർ, മന്ത്രയോടൊപ്പം (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ) ചേരുന്നു .രാമായണം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 10: 30( CST ) കാവാലം ഓൺലൈനിൽ ഭക്തരോട് സംവദിക്കും . കർക്കിടകം 1 മുതൽ മന്ത്രയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും നടത്തി വരുന്ന രാമായണ പാരായണത്തിന് അമേരിക്കയിലെ  മലയാളി ഹൈന്ദവ ഭവനങ്ങളിൽ നിന്ന് അഭൂതപൂർവമായ പങ്കാളിത്തം ലഭിച്ചു വരുന്നു .

കാവാലം ശ്രീകുമാർ, പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരുടേയും ജെ ശാരദാമണിയുടേയും മകനായി ആലപ്പുഴയിൽ ജനനം. അഞ്ചാം വയസ്സിൽ തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിക്കുവാൻ ആരംഭിച്ച അദ്ദേഹം അമ്പലപ്പുഴ ശിവശങ്കര പണിക്കർ, ട്രിച്ചൂർ വൈദ്യനാഥൻ, മാവേലിക്കര പ്രഭാകര വർമ്മ, അമ്പലപ്പുഴ തുളസി തുടങ്ങിയ ഗുരുനാഥന്മാർക്ക് കീഴിൽ സംഗീതം അഭ്യസിച്ചു. പിന്നീട് ആകാശവാണിയിൽ പ്രശസ്തനായ വയലിനിസ്റ്റ് ബി.ശശികുമാറിന്റെ കീഴിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്.  

നിരവധി കീർത്തനങ്ങൾക്കും ലളിത ഗാനങ്ങൾക്കുമൊപ്പം  ഭാഗവതം, ലളിതാ സഹസ്രനാമം, വിഷ്ണു സഹസ്രനാമം തുടങ്ങി നിരവധി സ്തോത്രങ്ങളും അദ്ദേഹത്തിന്റെ ആലാപനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി സിനിമാ ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. നമുക്കിന്ന് അന്യം നിന്നു പോകുന്ന നാടൻപാട്ടുകളുടെ വക്താവായും അദ്ദേഹത്തെ വിവിധ വേദികളിൽ നമുക്ക് കാണാം.

ഭാരതീയ  സംസ്കാരത്തിന്റെ  യഥാർഥ മൂല്യങ്ങൾ തങ്ങളുടെ കലാ വാസനയിലൂടെ ലോകത്തിനു സംഭാവന ചെയ്യുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ മന്ത്ര എക്കാലത്തും മുന്നിൽ ഉണ്ടാവും എന്നു പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു  ബന്ധപ്പെടുക :

716-986-3003

713-480-0397

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com