സ്വകാര്യ ജെറ്റില്‍ ഡിസാന്റിസ് രഹസ്യമായി പറന്നത് വിവാദമാകുന്നു
Mail This Article
ഹൂസ്റ്റണ്‍∙ സ്വകാര്യ ജെറ്റ് വിമാനത്തിലുള്ള യാത്രയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്റെ പേരില്‍ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിന്റെയും ഏറ്റുമുട്ടല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി പോര് പുതിയ തലത്തിലേക്ക് എത്തിച്ചു. ഫണ്ട് ദാതാക്കളുടെ സ്വകാര്യ ജെറ്റുകളിലെ വെളിപ്പെടുത്താത്ത യാത്രകളെക്കുറിച്ചുള്ള വാഷിങ്‌ടൻ പോസ്റ്റ് റിപ്പോര്‍ട്ട് പുറത്തു വന്നതിനെതിരേ രൂക്ഷമായ പ്രതികരണമാണ് റോണ്‍ ഡിസാന്റിസ് നടത്തിയത്.
''ട്രംപ്-ലെഗസി മീഡിയ കൂട്ടുകെട്ടിന്റെ'' ഉദാഹരണമാണ് റിപ്പോര്‍ട്ട് എന്നായിരുന്നു റോണിന്റെ പരിഹാസം. ഇപ്പോള്‍ ഡോണൾഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവായ ഫ്‌ളോറിഡ ഗവര്‍ണറുടെ മുന്‍ സഹായിക്ക് ഡിസാന്റിസിന്റെ വക്താവ് ആന്‍ഡ്രൂ റോമിയോ പത്രം അയച്ചു കൊടുക്കുന്നതില്‍ വരെ എത്തി. ''ഏകദേശം അഞ്ച് വര്‍ഷം മുമ്പുള്ള ഇവന്റുകള്‍, യാത്രാവിവരണം, ഡോക്യുമെന്റേഷന്‍ എന്നിവയെക്കുറിച്ചുള്ള അധിക ചോദ്യങ്ങള്‍, പിരിച്ചുവിടലിന് മുമ്പ് അത്തരം കാര്യങ്ങള്‍ മേല്‍നോട്ടം വഹിച്ച ജീവനക്കാരിയായ സൂസി വൈല്‍സിനോട് ചോദിക്കണമെന്നും റോമിയോ പരിഹസിച്ചു.
ഡിസാന്റിസിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണത്തോട് ട്രംപ് ടീമും രൂക്ഷമായി പ്രതികരിച്ചതോടെ യുഎസ് രാഷ്ട്രീയം മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത തലത്തിലേക്ക് പതിച്ചു എന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു. ട്രംപിന്റെ പ്രചാരണ പ്രചാരണ ഘട്ടത്തില്‍ മറുപടി പറയാമെന്ന തരത്തിലേക്ക് വൈല്‍സ് പ്രശ്‌നത്തെ നിസാരവല്‍ക്കരിച്ചു. ഡിസാന്റിസ് ക്യാമ്പയ്നിന്റെ പരിഹാസ്യമായ പ്രസ്താവന പ്രതികരണത്തിന് പോലും അര്‍ഹമല്ല എന്നായിരുന്നു ട്രംപ് വക്താവ് സ്റ്റീവന്‍ ചിയുങ് പറഞ്ഞത്.
എന്നാല്‍ പോലും ട്രംപിന്റെ സംഘം ഇതിനോട് പ്രതികരിക്കാന്‍ തയാറായതും കൗതുകമായി. 'വിരല്‍ ചൂണ്ടി മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിനുപകരം ഡിസാന്റിസുകള്‍ കണ്ണാടിയില്‍ നന്നായി നോക്കണം. ട്രംപിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം കുറ്റപ്പെടുത്തലുകള്‍ മാത്രമാണുള്ളതെന്ന് കാണാം. എന്തുകൊണ്ടാണ് അവര്‍ അധാര്‍മ്മികമായി പ്രവര്‍ത്തിക്കാനും അവരുടെ ഓഫീസിലേക്കുള്ള പ്രവേശനം വില്‍ക്കാനും തീരുമാനിച്ചതെന്ന് നന്നായി മനസ്സിലാക്കാന്‍ ഈ തിരിഞ്ഞുനോട്ടം ഉപകരിക്കുമെന്നും ട്രംപ് സംഘം പരിഹസിച്ചു.
ട്രംപിനെതിരേ പ്രചാരണം ശക്തമാക്കിയ ഡിസാന്റിസ് പ്രൈമറി പോളിംഗില്‍ മുന്‍ പ്രസിഡന്റിന്റെ ഏറ്റവും ശക്തനായ എതിരാളിയായി തുടരുകയാണ്. എന്നാല്‍ ദേശീയ, പ്രധാന സംസ്ഥാന സര്‍വേകളില്‍ ട്രംപ് വന്‍ ലീഡ് നേടുന്നു എന്നാണ് കാണിക്കുന്നത്. അതേസമയം മുന്‍ പ്രസിഡന്റ് 91 ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടേണ്ടിവരുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. തിരഞ്ഞെടുപ്പ് അട്ടിമറിക്കല്‍, രഹസ്യവിവരങ്ങള്‍ നിലനിര്‍ത്തല്‍, പണമടയ്ക്കല്‍, ബലാത്സംഗ ആരോപണത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മാനനഷ്ട ക്ലെയിം ഉള്‍പ്പെടെയുള്ള സിവില്‍ വ്യവഹാരങ്ങള്‍ പരിഗണിക്കുന്ന ജഡ്ജുമാരില്‍ ഒരാള്‍ ആരോപണം അത്ര എളുപ്പം തള്ളിക്കളയാന്‍ കഴിയുന്നതല്ല എന്നും വിലയിരുത്തിയിരുന്നു.
ട്രംപിന്റെ അംഗീകാരത്തോടെ അധികാരം നേടിയ ഡിസാന്റിസ് ഫ്‌ളോറിഡ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട 2018-ന്റെ അവസാനത്തില്‍ നടത്തിയ യാത്രകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ''സ്വകാര്യ ജെറ്റുകളില്‍ കുറഞ്ഞത് ആറ് അജ്ഞാത യാത്രകളും... താമസവും ഭക്ഷണവും സംബന്ധിച്ച റിപ്പോര്‍ട്ട് ഡിസാന്റിസിന് തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്.
''നിങ്ങള്‍ പരാമര്‍ശിക്കുന്ന എല്ലാ യാത്രകളും ഇവന്റുകളും - ഏകദേശം അഞ്ച് വര്‍ഷം മുമ്പ് - അനുസരിച്ചുള്ളതും ശരിയായ പേയ്മെന്റ് ലഭിച്ചതുമാണ് എന്ന് റോമിയോ പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ധനസമാഹരണത്തിനും സംസ്ഥാന ഉദ്യോഗസ്ഥരുമായി ബന്ധം വളര്‍ത്തിയെടുക്കുന്നതിനുമുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ സ്ഥിരമായി ചെയ്യുന്നതാണ്. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പ്രത്യേകിച്ചും ഇത്തരം യാത്രകള്‍ പതിവാണെന്നും അദ്ദേഹം പറയുന്നു.
ഓഫീസിലായിരിക്കുമ്പോള്‍ ഡിസാന്റിസ് ഒരു സമ്മാന വെളിപ്പെടുത്തലും ഫയല്‍ ചെയ്തിട്ടില്ലെന്ന് ഫ്‌ളോറിഡ എത്തിക്സ് കമ്മീഷനെ ഉദ്ധരിച്ച് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡിസാന്റിസിനോട് വിശ്വസ്തരായ റിപ്പബ്ലിക്കന്‍മാരുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന നിയമസഭ, ഗവര്‍ണറുടെ യാത്രാ രേഖകള്‍ മാധ്യമ വിചാരണയില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു നടപടി സ്വീകരിച്ചതും ശ്രദ്ധേയമായി. മാസ്റ്റേഴ്‌സ് ഗോള്‍ഫ് ടൂര്‍ണമെന്റിന്റെ ആസ്ഥാനമായ ജോര്‍ജിയയിലെ അഗസ്റ്റ നാഷണലിലേക്കുള്ളതായിരുന്നു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത വിമാനങ്ങളിലൊന്ന് യാത്ര ചെയ്തത്.
ജെറ്റ് വിതരണം ചെയ്ത മോറി ഹൊസൈനി, തലഹസ്സിയിലെ ഗവര്‍ണറുടെ മാന്‍ഷനുവേണ്ടി ഒരു ഗോള്‍ഫ് സിമുലേറ്ററും സമ്മാനമായി നല്‍കിയിരുന്നു. അതേസമയം താന്‍ എല്ലായ്‌പ്പോഴും നിയമപരമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഹൊസൈനി പോസ്റ്റിനോട് പറഞ്ഞു: താനോ തന്റെ കമ്പനിയോ ഒരിക്കലും ഈ ഗവര്‍ണറില്‍ നിന്നോ മറ്റേതെങ്കിലും മുന്‍ ഗവര്‍ണര്‍മാരില്‍ നിന്നോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'ഫെഡറല്‍ പാന്‍ഡെമിക് ഫണ്ടിംഗില്‍ 92 മില്യൻ ഡോളര്‍ ഹുസൈനി പിന്നീട് പ്രയോജനപ്പെടുത്തിയതായി പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല അദ്ദേഹം ആഗ്രഹിച്ച ഒരു ഹൈവേ ഇന്റര്‍ചേഞ്ച് പ്രോജക്റ്റിലേക്ക് ഡിസാന്റിസ് ഭരണകൂടം നയിക്കുകയും ചെയ്തു. ഇതുകൊണ്ടൊക്കെ തന്നെ ആരോപണം ഡിസാന്റിസിനെ പ്രതിസന്ധിയിലാഴ്ത്തുന്നതുമാണ് എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.
English Summary: DeSantis secretly flew on a private jet is controversial