ഡോ. അനിറ്റ ആൻ തോമസ് അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായി

Mail This Article
ഷിക്കാഗോ ∙ അമേരിക്കൻ ആൻഡ് മിഡ് വെസ്റ്റ് പോപ്പുലർ കൾചറൽ ആനുവൽ കോൺഫറൻസിൽ കൊച്ചിയിലുണ്ടായിരുന്ന യഹുദൻമാരുടെ ഇന്ത്യയിലെയും ഇസ്രയേലിലെയും ജീവിത രീതികൾ ഒരു പരോക്ഷ വീക്ഷണം എന്ന വിഷയത്തിൽ ഡോ അനിറ്റ ആൻ തോമസ് പ്രബന്ധം അവതരിപ്പിച്ചു. ഷിക്കാഗോയിലുള്ള ഡി പോൾ യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഒക്ടോബർ 6മുതൽ 8 വരെ കോൺഫറൻസ് നടന്നത്. അമേരിക്കയിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി ഡോക്ടറൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണ വിദ്യാർഥികൾ പങ്കെടുത്തു. ഇസ്രയേൽ ബെൻ ഗുറിയൻ യൂണിവേഴ്സിറ്റി ഓഫ് നെഗവ് ലെ ഗവേഷണ വിദ്യാർഥിനിയായ ഡോ അനിറ്റ ആൻ തോമസ് അവതരിപ്പിച്ച പ്രബന്ധം പങ്കെടുത്തവരുടെ പ്രശംസ നേടി.
കോഴിക്കോട് യൂണിവേസിറ്റി ഇംഗ്ലിഷ് ഡിപ്പാർട്മെന്റിൽ നിന്നാണ് അനീറ്റ ഡോക്ടറേറ്റ് നേടിയത്. ഭർത്താവ് ഡോ. ലിജു വി. ബി. ഇസ്രയേൽ ബെൻഗുറിയൻ യൂണിവേഴ്സിറ്റിയിൽ കാൻസർ റിസർച്ച് വിങ്ങിൽ സീനിയർ റിസർച് ഫെല്ലോ ആണ്.കോഴിക്കോട് തേഞ്ഞിപാലം ഐപിസി ഹെബ്‌റോൻ സഭാഗം ആണ് അനീറ്റ.ഡോ അനിറ്റയോടൊപ്പം കുര്യൻ ഫിലിപ്പും കോൺഫറൻസിൽ പങ്കെടുത്തു.