ADVERTISEMENT

ഹൂസ്റ്റണ്‍: പ്രസിഡന്റ് ജോ ബൈഡന് പ്രായം ഇനി കുറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ പ്രായാധിക്യത്തെ തുടര്‍ന്ന് പ്രസിഡന്റ് ഇടയ്ക്കിടെ അടിതെറ്റി വീഴുന്നത് കുറയ്ക്കാന്‍ പക്ഷേ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ് ബൈഡന്റെ സഹായികള്‍. ബൈഡന്റെ 'സ്റ്റെബിലിറ്റി'ക്കു വേണ്ടി ഒരു പുതിയ ജോഡി 'ലൈഫ്സ്‌റ്റൈല്‍ സ്നീക്കേഴ്‌സില്‍' അഭയം പ്രാപിച്ചിരിക്കുകയാണ് അമേരിക്ക. 

ബൈഡന്റെ പുതിയ ചെരിപ്പാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. ശാരീരിക അസ്വസ്ഥകള്‍ അലട്ടുന്ന ബൈഡന്‍ അടിക്കടി ചുവടുതെറ്റി വീഴുന്നത് തടയുന്നതിനാണ് വീതി കൂടിയ സോളുകളുള്ള പുതിയ ഷൂസ് തിരഞ്ഞെടുത്തതെന്നാണ് ചിലര്‍ അടക്കം പറയുന്നത്. വീഴുന്നത് തടയാന്‍ അദ്ദേഹം ഷൂസ് തന്ത്രപരമായി തിരഞ്ഞെടുത്തതാണെന്നാണ് ചില മാധ്യമങ്ങള്‍ വരെ പറയുന്നത്. 2023ലെ എയര്‍ഫോഴ്സ് അക്കാദമിയിലെ ചടങ്ങിനിടെ പടികള്‍ കയറുമ്പോള്‍ ഇടറിവീഴുക മാത്രമല്ല, സ്റ്റേജിലിരിക്കുമ്പോള്‍ ബൈഡന്‍ മുട്ടുകുത്തി വീഴുകപോലും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. 

റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി (RNC) റിസര്‍ച്ച് പ്രസിഡന്റ് ബൈഡന്റെ പുതിയ ഷൂസിനെക്കുറിച്ച് പോസ്റ്റ് ചെയ്തു.'ബൈഡന്റെ ഹാന്‍ഡ്ലര്‍മാര്‍ അദ്ദേഹത്തെ ഒരു പുതിയ ജോടി 'ലൈഫ് സ്റ്റൈല്‍ സ്നീക്കറുകള്‍' ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ വളരെധികം യാത്ര ചെയ്യുന്നതാകാം കാരണം. - ആര്‍എന്‍സി റിസര്‍ച്ച് എക്സില്‍ പോസ്റ്റ് ചെയ്തു. 

റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയാണ് RNC റിസര്‍ച്ച് X ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നത്. 'ജോ ബൈഡന്റെയും ഡെമോക്രാറ്റ് പാര്‍ട്ടിയുടെയും നുണകളും കാപട്യവും പരാജയപ്പെട്ട തീവ്ര ഇടതുപക്ഷ നയങ്ങളും തുറന്നുകാട്ടുക' എന്നതാണ് ഹാന്‍ഡിന്റെ ലക്ഷ്യമെന്ന് അതിന്റെ ബയോ പറയുന്നു.

ഡെമോക്രാറ്റിക് നേതാവിന്റെ പുതിയ ഷൂസിനെ ആളുകള്‍ 'ബോട്ട് ആങ്കര്‍', 'പിയേഴ്‌സ്' തുടങ്ങിയ ഭാരമുള്ള വസ്തുക്കളോട് ഉപമിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, ഈ ഷൂസുകള്‍ യഥാര്‍ത്ഥത്തില്‍ 'ഹോക്ക' ബ്രാന്‍ഡ് ലൈഫ്സ്റ്റൈല്‍ സ്നീക്കറുകളാണെന്ന് 'ഇന്‍സൈഡ് എഡിഷനില്‍' നിന്നുള്ള വിശദമായ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പ്രത്യേകിച്ചും 'നടക്കുമ്പോഴോ കാല്‍നടയാത്രയ്ക്കോ ഉള്ള പരമാവധി സൗകര്യത്തിനും പിന്തുണയ്ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പാദരക്ഷകളാണ്' ഇതെന്നാണ് കമ്പനിയുടെ അവകാശവാദം. 

∙ 'ഹോക്ക ട്രാന്‍സ്‌പോര്‍ട്ട്' ഷൂസ്
ജോ ബൈഡന്റെ പ്രത്യേക ഷൂവിന്റെ പേര് 'ഹോക്ക ട്രാന്‍സ്‌പോര്‍ട്ട്' എന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഷൂസ് വിശാലമായ സോളുകളുടെ പേരിലാണ് പ്രശസ്തം. ബൈഡന് വീഴ്ചയുടെ ചരിത്രം ഉണ്ടായിരുന്നിട്ടും, ഈ ഷൂസ് ആശ്വാസവും പിന്തുണയും നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഷൂ 'തികച്ചും സുഖകരം' ആണെന്നും 'വായുവില്‍ നടക്കുന്നത്' പോലെ തോന്നുന്നുവെന്നുമാണ് അനുഭവസ്ഥര്‍ പറയുന്നത്.

കാലില്‍ നിന്ന് തലച്ചോറിലേക്കുള്ള നാഡീസംബന്ധമായ പ്രശ്‌നം മൂലമാണ് ബൈഡന്‍ അടിക്കടി അടിതെറ്റി വീഴുന്നതെന്നാണ് പോഡിയാട്രിസ്റ്റായ ഗബ്രെല്ലെ ലോറന്റിയുടെ അഭിപ്രായം. 'പാദങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ് ഈ ഷൂസ് എന്ന അമേരിക്കന്‍ പോഡിയാട്രിക് അസോസിയേഷന്റെ അവകാശവാദത്തിനുള്ള അംഗീകാരമാണ് വൈറ്റ് ഹൗസ് ഷൂസ് തിരഞ്ഞെടുത്തതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ മാസം ബിഡന്റെ ശാരീരിക പരിശോധനയില്‍ പ്രസിഡന്റിന് തന്റെ പാദങ്ങളില്‍ സെന്‍സറി പെരിഫറല്‍ ന്യൂറോപ്പതി ഉണ്ടെന്ന് വെളിപ്പെടുത്തി.

ചെറിയ പടികള്‍ സ്ഥാപിക്കുക, വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഒരു സീക്രട്ട് സര്‍വീസ് ഏജന്റിനെ നിയോഗിക്കുക തുടങ്ങിയ വീഴ്ചകള്‍ തടയാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നിട്ടും, ബൈഡന്റെ ശാരീരിക അപകടങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com