യുഎസിലെ വിദേശ വിദ്യാർഥികളിൽ ആധിപത്യം ഇന്ത്യക്കാർക്ക്
Mail This Article
ന്യൂയോർക്ക്∙ വരാനിരിക്കുന്ന അക്കാദമിക് സെഷനിൽ യുഎസിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവിന് സാധ്യതയെന്ന് യുഎസ് എംബസിയും ഇന്ത്യയിലെ കോൺസുലേറ്റുകളും. ഈ വർഷം രാജാന്ത്യ വിദ്യാർഥികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളാകുമെന്നും കോൺസുലർ അഫേഴ്സ് മന്ത്രി റസ്സൽ ബ്രൗൺ പറഞ്ഞു.
യുഎസ് എംബസി പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യുഎസ് സർവകലാശാലകൾ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നുള്ള സ്റ്റുഡന്റ് വീസകളിൽ 2023-ൽ മാത്രം, 2018, 2019, 2020 വർഷങ്ങളേക്കാൾ കൂടുതലാണ് യുഎസ് മിഷൻ അനുവദിച്ചത്.
2023-ൽ അമേരിക്ക ഇന്ത്യക്കാർക്ക് 1.4 ലക്ഷത്തിലധികം വിദ്യാർഥി വീസകളാണ് നൽകിയത്. വിദേശരാജ്യങ്ങളിൽ പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ 69 ശതമാനവും അമേരിക്കയാണ് തിരഞ്ഞെടുക്കുന്നതെന്നാണ് കണക്കുകൾ .