ADVERTISEMENT

അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും, കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതി വേഗം ജനപ്രിയ മായി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) ഷാർലറ്റിൽ 2025 ജൂലൈയിൽ നടക്കുന്ന കൺവെൻഷനു മുന്നോടിയായി ശുഭാരംഭവും കലാ സന്ധ്യയും നവംബർ 2 നു ഷാർലട്ട് ഹിന്ദു സെന്ററിൽ നടന്നു.

mantra-convention-hits-charlotte4

നാളികേരം ഉടച്ചു പ്രസിഡന്റ്‌ ശ്യാം ശങ്കർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിഷിബു ദിവാകരൻ അധ്യക്ഷത വഹിച്ചു. ശശിധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റീ ചെയർ വിനോദ് കേയാർ കെ പ്രസിഡന്റ്‌ ഇലക്ട് കൃഷ്ണ രാജ് മോഹനൻ, വൈസ് പ്രസിഡന്റ്‌ ഡീറ്റ നായർ, മുൻ പ്രസിഡന്റ്‌ ഹരി ശിവരാമൻ തുടങ്ങി മന്ത്രയുടെ നേതൃ നിരയിലുള്ളവരെല്ലാം സന്നിഹിതർ ആയിരുന്നു.

mantra-convention-hits-charlotte5

2016 ൽ ആരംഭിച്ചു ഷാർലറ്റിലെ പ്രമുഖ ഹൈന്ദവ സംഘടനകളിൽ ഒന്നായി മാറിയ കൈരളി സത്സഗ് ഓഫ് കരോളിനാസുമായി സഹകരിച്ചാണ് മന്ത്ര കൺവൻഷൻ നടത്തുന്നത്. ഈ സംഘടനയുടെ നേതൃ നിരയിലുള്ള അംബിക ശ്യാമള, ലിനേഷ് പിള്ള, അജയ് നായർ, മുരളി വല്ലത്, മന്ത്ര കൺവെൻഷൻ ചെയർ വിനോദ് ശ്രീകുമാർ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി 

mantra-convention-hits-charlotte1

മന്ത്രയുടെ  വിവിധ ഭാരവാഹികൾ ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു. വരും മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കിക്ക്‌ ഓഫ് ഉൾപ്പടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ മന്ത്ര ലക്ഷ്യമിടുന്നു. ഭരതനാട്യം, മോഹിനിയാട്ടം സെമി ക്ലാസ്സിക്കൽ ഡാൻസ്, ബോളിവുഡ് ഡാൻസ്  ഉൾപ്പടെ പ്രമുഖ കലാകാരന്മാർ അണി നിരക്കുന്ന കലാ സന്ധ്യ ചടങ്ങിന് പ്രൗഢി കൂട്ടി ഷാർലറ്റിൽ  മന്ത്രയുടെ കൺവൻഷനുള്ള ഒരുക്കങ്ങൾ തകൃതി ആയി നടന്നു വരുന്നു.

mantra-convention-hits-charlotte3
mantra-convention-hits-charlotte6

നോർത്ത് അമേരിക്കയിലെ ദേശീയ ഹൈന്ദവ സംഘടനാ രംഗത്ത് വർഷങ്ങളായി  നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന പരിചിത മുഖങ്ങൾ ഏറെയും മന്ത്രയുടെ പിന്നിൽ അണി നിരക്കുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടാണ് ഹൂസ്റ്റണിൽ തുടങ്ങിയ മന്ത്രയുടെ ജൈത്ര യാത്ര ഷാർലറ്റിലും തുടർന്ന് പോരുന്നത്. ഹൈന്ദവ ധർമ്മ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും ,പൈതൃകമായി കിട്ടിയ അറിവുകൾ പങ്കു വയ്ക്കുന്നതിനും ,അതോടൊപ്പം നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഹൈന്ദവ നെറ്റ്‌വർക്കിന്റെ ഭാഗമായിക്കൊണ്ട്  മന്ത്രയുടെ പിന്നിൽ അണി ചേരാൻ ഷാർലറ്റ് ഒരുങ്ങി കഴിഞ്ഞു.
(വാർത്ത ∙ രഞ്ജിത് ചന്ദ്രശേഖർ)

English Summary:

Mantra convention in Charlotte

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com