ഹൂസ്റ്റണിൽ അന്തരിച്ച കെ. എം. മത്തായിയുടെ സംസ്കാരം 29ന്

Mail This Article
ഹൂസ്റ്റൺ∙ ഹൂസ്റ്റണിൽ അന്തരിച്ച പുല്ലാട് കോട്ടുഞ്ഞാലില്‍ കെ.എം. മത്തായി (ജോയി-76) യുടെ പൊതുദർശനം 28 ന് വൈകിട്ട് 6 മുതല്‍ 9 വരെ എബനേസർ അസംബ്ലി ഓഫ് ഗോഡ് പള്ളിയിൽ (3350 Fuqua St, Houston, TX 77047) വച്ച് നടക്കും. 29ന് രാവിലെ 9:30 മുതല്‍ 12 വരെ പള്ളിയില്‍ വെച്ച് ശുശ്രൂഷകൾ നടത്തും. അതിനു ശേഷം സൗത്ത് വെസ്റ്റ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ഒരു മണിക്കാണ് സംസ്കാരം നടക്കുക. പരേതരായ ജോർജും ഏലിയാമ്മയുമാണ് മാതാപിതാക്കൾ.
ഭാര്യ: അമ്മിണി മത്തായി ഓതറ മാടപ്പാട്ട് മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോജി (ഹൂസ്റ്റൺ), ജോഷി (ഹൈദരാബാദ്), ജോമോൻ (കേരളം).
മരുമക്കൾ: ജിനു, അഞ്ചു, രാജി. കൊച്ചുമക്കൾ: അഭിഗേൽ, വിക്ടോറിയ, ഗബ്രിയേല, നതാനിയ, ഒലീവിയ, ജോവാനാ, മാളു.
സഹോദരങ്ങൾ: (പരേതരായ അമ്മിണി, ബാബു), കുഞ്ഞന്നാമ്മ, പൊന്നച്ചൻ (ന്യൂയോർക്ക്), സാലി, ഷീല (ഹൂസ്റ്റൺ). പ്രിസൈഡിങ് പാസ്റ്റർ തോമസ് ഏബ്രഹാം സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്: ജോജി (832 498 4420)
(വാർത്ത : സജി പുല്ലാട്)