സൗത്ത് ഡാലസിൽ ഡ്രൈവ്-ബൈ വെടിവയ്പ്പിൽ രണ്ടു മരണം, ഒരാൾക്ക് പരുക്ക്

Mail This Article
ഡാലസ് ∙ സൗത്ത് ഡാലസ് ഡ്രൈവ്-ബൈയിൽ പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ രണ്ടു മരണം. ഒരാൾക്ക് പരുക്കേറ്റു. പുലർച്ചെ 3,30 ഓടെ മാൽക്കം എക്സ് ബൊളിവാർഡിന് സമീപമുള്ള എൽസി ഫെയ് ഹെഗ്ഗിൻസ് പാർക്കിങ് സ്ഥലത്ത് ഒരുകൂട്ടം ആളുകൾ നിൽക്കുമ്പോളാണ് കാറിലെത്തിയ അക്രമി വെടിയുതിർത്തത്. ആക്രമണത്തിൽ മൂന്നു പേർക്ക് വെടിയേറ്റു. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് ആക്രമിക്കപ്പെട്ടത്.
വെടിയേറ്റ രണ്ടു സ്ത്രീകളെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 27 വയസ്സുള്ള കുർട്ടിഷ ഡോവലും 28 വയസ്സുള്ള ജാക്വാലിൻ കെമ്പിനുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഒരു സ്ത്രീയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. എന്തെങ്കിലും വിവരം ലഭിച്ചാൽ 214-671-3584 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.