ADVERTISEMENT

ബെറ്റർ ബി ലേറ്റ് ദാൻ നെവർ – റോഡിലൂടെ പോകുമ്പോൾ ട്രാഫിക് ഡിവൈഡറിന്റെ വശത്ത് ഇങ്ങനെ എഴുതിയിട്ടുള്ളത് കണ്ടിട്ടില്ലാത്തവർ കുറവായിരിക്കും. ലോക ട്രോമ ദിനത്തിൽ (World Trauma Day)  അപകടം എന്നു കേൾക്കുമ്പോൾ വാഹന അപകടം എന്നു മാത്രം കരുതരുത്. ഉയരത്തില്‍ നിന്നുള്ള വീഴ്ചകള്‍, തീപിടുത്തം മൂലമുള്ള അപകടങ്ങള്‍, പൊള്ളല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എതിരെയുള്ള ഗാര്‍ഹിക പീഡനം തുടങ്ങിയവയെല്ലാം ട്രോമയില്‍ ഉള്‍പ്പെടുന്നു.

lightning-first-aid-koldunov-shutterstock-com
Representative Image. Photo Credit : Koldunov / Shutterstock.com

 

അപകടങ്ങളുടെ കണക്കെടുത്താൽ റോഡപകടങ്ങൾക്കാണ് ഒന്നാം സ്ഥാനം. ഭൂരിപക്ഷം അപകടങ്ങളും താല്‍ക്കാലികമായോ സ്ഥിരമായോ ഗുരുതരമായ വൈകല്യങ്ങൾക്കോ മരണത്തിനോ കാരണമാകുന്നു. അപകടത്തിൽപെടുന്ന വ്യക്തിയുടെ ശരീരത്തില്‍ ഏല്‍ക്കുന്ന ഏതൊരു ക്ഷതവും ട്രോമ ആയിട്ടാണ് കണക്കാക്കുന്നത്. അപകടങ്ങള്‍ കൂടുതലും കണ്ടുവരുന്നത് ചെറുപ്പക്കാരിലാണ്. അശ്രദ്ധയോടൊപ്പം റോഡുകളുടെ അശാസ്ത്രീയമായ രൂപകൽപനയും മോശം പരിപാലനവും മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവുമൊക്കെ റോഡ് അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നു.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

 

1. റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക.

 

2. റോഡ് സിഗ്‌നലുകളിലും ട്രാഫിക് സിഗ്‌നലുകളിലും ശ്രദ്ധ ചെലുത്തുക.

 

3. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക.

 

jazzirt-istock-medical-emergency
Representative Image. Photo Credit : Jazzirt / iStock.com

4. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം ഒഴിവാക്കുക.

 

5. ദൂര യാത്ര ചെയ്യുമ്പോള്‍ ഇടയ്ക്ക് ചെറിയ ഇടവേള നല്‍കി യാത്ര തുടരുക.

 

6. കുട്ടികളുടെ കൈയെത്തുന്ന രീതിയില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍, സ്വിച്ചുകള്‍, കത്തി പോലുള്ള മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ വയ്ക്കാതിരിക്കുക.

 

7.വാഹന യാത്രയില്‍ കുട്ടികള്‍ക്കും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക.

 

8. പ്രഥമ ശുശ്രൂഷ നല്‍കുന്നതിനുള്ള സൗകര്യം വാഹനങ്ങളില്‍ കരുതുക (First Aid Box).

 

9. ഒരു അപകടം സംഭവിക്കുമ്പോള്‍ ഉചിതമായ രീതിയില്‍ തീരുമാനമെടുക്കാനുള്ള അറിവ് നേടുവാന്‍ ശ്രമിക്കുക.

 

അപകടങ്ങള്‍ നടക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

 

1. വാഹനം ഓടിക്കുമ്പോള്‍ ക്ഷീണിതനാണെങ്കിലോ ഉറക്കം വരുന്നുണ്ടെങ്കിലോ ഉടന്‍ വാഹനം നിർത്തണം. മദ്യപിച്ചിട്ടു വാഹനം ഓടിക്കരുത്.

 

2. മറ്റുള്ളവര്‍ക്കും തനിക്കും അപകടം ഉണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കാതിരിക്കുക.

 

3. അപകടത്തില്‍ കഴുത്തിനോ നട്ടെല്ലിനോ കാര്യമായ ക്ഷതം ഏറ്റിട്ടുണ്ടെങ്കില്‍ രോഗിയെ അനക്കാന്‍ ശ്രമിക്കരുത്. പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സഹായത്തോടെ മാത്രമേ രോഗിയെ സ്ഥാനം മാറ്റാന്‍ പാടുള്ളൂ.

 

4. അബോധാവസ്ഥയില്‍ കിടക്കുന്ന ആള്‍ക്ക് വായില്‍ വെള്ളം ഒഴിച്ചു കൊടുക്കാന്‍ പാടില്ല.

 

(ട്രോമാ കെയർ എമർജൻസി മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ലേഖകൻ)

 

Content Summary : Understanding the importance of Trauma Informed Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com