ഇങ്ങനെ കഴിച്ചോണ്ടിരുന്നാൽ മതിയോ? ഇതാ സാധാരണക്കാരനു ചേരുന്ന ഭക്ഷണചര്യ
Mail This Article
ദിവസവും അരമണിക്കൂർ വ്യായാമം ചെയ്യുന്നയാൾക്ക് എത്ര കാലറി ഊർജം വേണം? ഉത്തരം: 1400 കാലറി മാത്രം. ഇതിൽ ഏറെയും സസ്യഭക്ഷണത്തിൽ നിന്നു ലഭിക്കും. മാംസഭക്ഷണം കുറച്ചേ വേണ്ടൂ. 40 - 45 വയസ്സിലേ ഡയറ്റിങ് ആരംഭിക്കുന്നയാൾക്ക് വാർധക്യ കാലത്ത് ആരോഗ്യം ‘പുഷ്പം പോലെ’ പരിരക്ഷിക്കാനാവും.
സാധാരണക്കാരന് ചേരുന്ന ഭക്ഷണചര്യ
രാവിലെ പുട്ട്, വെള്ളയപ്പം, കൂടെ അൽപം പയറുകറി, പഴങ്ങൾ (ചെറുപഴം മതിയാവും). പതിനൊന്നുമണിക്ക് മോര് അല്ലെങ്കിൽ പഴച്ചാറുകൾ ഏതെങ്കിലും (കക്കിരി, തക്കാളി എന്നിവയിൽ ഏതെങ്കിലും). ഉച്ചയ്‌ക്ക് ചോറിനൊപ്പം പയറുകറി, മീൻ. വൈകുന്നേരം ചായയോടൊപ്പം പഴങ്ങൾ കഴിക്കുക. രാത്രിയിൽ ഗോതമ്പ് അല്ലെങ്കിൽ അരി എന്നിവയിലേതെങ്കിലും ഉപയോഗിച്ചുണ്ടാക്കിയ കഞ്ഞിയായാലും മതി. അതും കുറച്ച്. അധികം ഇരുളുന്നതിനു മുൻപ് കഴിച്ചാൽ ഏറെ നന്ന്.
മനുഷ്യന്റെ ഭാരത്തിന്റെ ഓരോകിലോയ്‌ക്കും അര ഗ്രാം പ്രോട്ടീനാണ് ആവശ്യമായി വരുന്നത്. ഒരു ഗ്ലാസ് പാൽ കഴിക്കുന്നവർക്ക് ഇത് ലഭ്യമാകും.
ഒരെണ്ണം അടിച്ചാലോ?
വിസ്‌കിയുടെ വർഗത്തിലുള്ളത് ഒഴിവാക്കുക. ദിവസും ഒരു വൈൻഗ്ലാസ് നിറയെ റെഡ് വൈൻ കഴിക്കാം - മുന്തിരിയുടെ തൊലിയിൽനിന്നെടുത്ത വൈൻ ആണ് ഉത്തമം. വിലയേറും എന്നൊരു കുഴപ്പമുണ്ടെങ്കിലും.
മാംസം ഭക്ഷിക്കുന്നവരോട്
കൊഴുപ്പു കൂടുതലുള്ള മാംസം ഉപേക്ഷിക്കുക. ഗോമാംസം കഴിക്കുന്നവർക്കു വൻകുടലിൽ കാൻസർ ഉണ്ടാകാൻ സാധ്യതയുണ്ട്. മാംസത്തോടൊപ്പം മദ്യവും പുകയിലയും ഒഴിവാക്കുന്നതാവും നല്ലത്.
ചൈനീസ് ഭക്ഷണം
സോയാബീൻ എണ്ണ ഏറെ ചേർക്കുന്ന ഈ ഭക്ഷണരീതി ബാലൻസ്‌ഡ് ആണ്. ‘വയറു മറന്നുകൊണ്ടുള്ള ഭക്ഷണമല്ല’ ചൈനീസ് ഭക്ഷണം. എങ്കിലും അധികം കഴിക്കുന്നത് ഒഴിവാക്കുന്നതാണു നല്ലത്.
English Summary : Importance of healthy diet