ADVERTISEMENT

കുളിമുറി എന്നാൽ ഇരുൾ നിറഞ്ഞ ഒറ്റമുറി എന്ന സങ്കൽപം പാടേ മാറി. പലർക്കും സ്വകാര്യ മുറിയാണ് ബാത്ത്‌റൂം. വായന മുതൽ മൊബൈൽ ഫോണിലെ സംസാരം വരെ ബാത്ത്‌റൂമിലിരുന്നു നിർവഹിക്കുന്നവർ ഏറെയാണ്. അതുകൊണ്ട് ബാത്ത്‌റൂമിന്റെ വൃത്തിയിലും പ്രത്യേകം കരുതൽ വേണം.

 

ദുർഗന്ധവും നനവുമില്ലാത്തതാണു ബാത്ത്‌റൂം എങ്കിൽത്തന്നെ പകുതി വൃത്തിയായി. നനവില്ലാതെ സംരക്ഷിക്കാനായി ടോയ്‌ലറ്റ് വെറ്റ് ഏരിയ, ഡ്രൈ ഏരിയ എന്നിങ്ങനെ രണ്ടായി തിരിക്കുന്നതാണ് ഇപ്പോഴത്തെ രീതി. കുളിക്കാനുപയോഗിക്കുന്ന സ്‌ഥലം വെറ്റ് ഏരിയയും ബാക്കി ഭാഗം ഡ്രൈ ഏരിയയും. ഇതിൽ ഡ്രൈ ഏരിയ തറനിരപ്പിൽനിന്ന് അര ഇഞ്ചെങ്കിലും ഉയർന്നു നിൽക്കുന്നതാണു നല്ലത്.

 

അണുനാശിനി ഉപയോഗിച്ചു ക്ലോസറ്റ് ദിവസവും വൃത്തിയാക്കണം. ഒന്നിലധികം ആളുകൾ ഉപയോഗിക്കുന്നതാണെങ്കിൽ പ്രത്യേകിച്ചും. രോഗാണുക്കളുടെ ഇരിപ്പിടമാണ് യൂറോപ്യൻ ക്ലോസറ്റുകൾ. കുട്ടികൾക്കു മൂത്രത്തിൽ അണുബാധ ഉണ്ടാകുന്നതിനു പ്രധാന കാരണം വൃത്തിയില്ലാത്ത യൂറോപ്യൻ ക്ലോസറ്റുകളാണ്. ത്വക്ക് രോഗവും ഉണ്ടാവാം.

 

Content Summary : World Toilet Day - The importance of a clean bathroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com