വീടിന്റെ ആകൃതി, ഡിസൈൻ കൃത്യമല്ലെങ്കിൽ ദോഷമോ?
Mail This Article
ചതുരം വിട്ടുള്ള രൂപകല്പന വന്നാൽ
പണ്ടൊക്കെ സമചതുരത്തിലോ ദീർഘചതുരത്തിലോ മാത്രമേ വീടുകൾ വയ്ക്കാറുള്ളൂ. കണക്കെടുക്കാനും പണി വേഗം തീർക്കാനുമൊക്കെ അതാണല്ലോ എളുപ്പം. എന്നാൽ ഇന്ന് ചതുരത്തിലുള്ള പുരകൾ കുറഞ്ഞു. ഭൂമിയുടെ കിടപ്പനുസരിച്ചും മുറികളുടെ സംവിധാനത്തിലെ സൗകര്യമനുസരിച്ചും പുറത്തേക്ക് തള്ളി നിൽക്കുകയോ അകത്തേക്ക് ഇറങ്ങി നിൽക്കുകയോ ചെയ്യുന്ന ഡിസൈനുകൾ ധാരാളമുണ്ട്. അപ്പോൾ ചുറ്റളവു പരിഗണിക്കുമ്പോൾ ആ കുഴിവുകളും തള്ളലുകളും കണക്കാക്കുമോ എന്നത് ചിലരുടെ സംശയമാണ്.
അങ്ങനെയുള്ള സന്ദർഭത്തിൽ പ്രധാനപ്പെട്ട ഭാഗത്തിന്റെ മധ്യമാണ് സാധാരണ കണക്കാക്കുക. അകത്തേക്ക് തള്ളലൊക്കെയുണ്ടെങ്കിൽ ആ ഭാഗത്ത് പുരയില്ലെന്നല്ലേ പറയാൻ പറ്റൂ? എന്നു കരുതി വീടിന്റെ ദിക്കും മൂലകളും മാറുന്നുമില്ലല്ലോ. നാലുകെട്ടാണെങ്കിൽ ആ നാലു ശാലകളാണ് പ്രധാനം. അതിൽ തള്ളൽ ഉണ്ടെങ്കിലും അതൊന്നും കണക്കാക്കില്ല. പുരയുടെ ചതുരം അതുപടി കണക്കാക്കുമെന്നു മാത്രം.
പറമ്പിന്റെ വടക്കു വശത്തോ തെക്കുവശത്തോ ആണ് വീട് പണിയണമെന്ന് കരുതുന്നതെങ്കിൽ അതിനെ തെക്കിനി ഗൃഹമായി വേണം കരുതാൻ അതേമാതിരി, തെക്കുവശത്താണ് പണിയണമെന്ന് വിചാരിക്കുന്നതെങ്കിൽ അതിന്റെ ദർശനം വടക്കോട്ടായിരിക്കും. എന്നാൽ ഗൃഹത്തിലേക്ക് നാലു ദിക്കുകളിൽ നിന്നും പ്രവേശിക്കുന്നത് അനുവദനീയവുമാണ്.
അപ്പോൾ റോഡിനെ കണക്കാക്കിയിട്ടല്ല ശാസ്ത്രരീത്യാ ദർശനം വരിക. മുഖം അതനുസരിച്ചല്ല വരുന്നതെന്നർഥം. ഭൂമിയുടെ കിടപ്പനുസരിച്ചിട്ടാണ്, പക്ഷേ അതേ സമയത്തു തന്നെ ശാസ്ത്രം വേറൊരു സൂചന തരുന്നത്, നമ്മൾ ഒരു ഗൃഹം മാത്രമേ പണിയുന്നുള്ളൂവെങ്കിൽ തെക്കിനിയോ പടിഞ്ഞാറ്റിയോ വേണം പണിയാൻ എന്നു നിർബന്ധം പറയുന്നുണ്ട്.
അങ്ങനെ ഒരു അവസരം കൊടുക്കാന്‍ കാരണം എന്താണ്? കിഴക്കുവശത്താണ് പുഴ ഒഴുകുന്നതെങ്കിൽ പടിഞ്ഞാറ്റിയായി. പടിഞ്ഞാറുവശത്തൊഴുകുന്ന പുഴയാണെങ്കിലും പടിഞ്ഞാറ്റി തന്നെയാണ്. അതേമാതിരി തെക്കുവശത്തൊഴുകുന്ന നദിയാണെങ്കിലും വടക്കുവശത്തൊഴുകുന്ന നദിയാണെങ്കിലും തെക്കിനി തന്നെയാണെന്നർഥം. അപ്പോൾ തെക്കിനിക്കും പടിഞ്ഞാറ്റിക്കുമാണു പ്രധാനം. അതായത് നമ്മൾ ഏതു പ്ലോട്ടിൽ പണിതാലും അത് തെക്കിനിയോ പടിഞ്ഞാറ്റിയോ ആയിരിക്കും. അതിൽ ദർശനം ഒന്നുകിൽ കിഴക്കോട്ട്, അല്ലെങ്കിൽ വടക്കോട്ട്.
പ്രത്യേകം ഓർമിക്കാൻ :
∙സ്ഥലം വാങ്ങും മുൻപ് അത് വാസയോഗ്യമായ ഭൂമിയാണോ എന്നു പരിശോധിക്കണം.
∙വിളഭൂമിയല്ലാത്ത സ്ഥലങ്ങൾ ഒഴിവാക്കണം.
∙ആരാധനാലയങ്ങൾക്കു സമീപം വീടുപണിയുമ്പോൾ ദേവതയുടെ രൗദ്ര– സാത്വിക സ്വഭാവത്തിനനുസരിച്ചു വേണം ഭൂമി തിരഞ്ഞെടുക്കാൻ.
∙പ്രദക്ഷിണ സ്വഭ്വാവം പാലിച്ചു വേണം രൂപകല്പന.
English Summary- Size, Shape of House as per Vasthu; Vastu Tips Malayalam